ഭര്‍ത്താവെന്ന നിലയില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമാണ് ! മുകേഷിനെതിരെ മേതില്‍ ദേവിക

കൊല്ലം നിയോജക മണ്ഡലം എംഎല്‍എയും പ്രശസ്ത നടനുമായ മുകേഷുമായി ബന്ധം വേര്‍പിരിയാനൊരുങ്ങി രണ്ടാം ഭാര്യയായ മേതില്‍ ദേവിക. ആദ്യ ഭാര്യ സരിത ഉന്നയിച്ച അതേ കാരണങ്ങള്‍ തന്നെയാണ് മേതില്‍ ദേവികയും മുകേഷിനെതിരെ ഉയര്‍ത്തുന്നത്. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്ന്  മേതില്‍ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നു.   മുകേഷുമായി ബന്ധപ്പെട്ട ചില പരസ്ത്രീ ബന്ധങ്ങള്‍ ഭാര്യ അറിഞ്ഞതാണ് ഇവര്‍ക്കിടയിലുള്ള കുടുമ്പ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണം എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ആദ്യ വിവാഹം ഉപേക്ഷിച്ചവരായിരുന്നു മുകേഷും മേതില്‍ ദേവികയും. പ്രശസ്ത നടിയായ  സരിതയില്‍ നിന്നുമുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്. 22 വയസ്സിന്‍റെ പ്രായ വ്യത്യസ്സമാണ് മുകേഷിനും മേതില്‍ ദേവികയ്ക്കും ഇടയില്‍ ഉള്ളത്.  

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയെ  പരിചയപ്പെടുന്നതും ആ ബന്ധം വിവാഹത്തില്‍ എത്തുന്നതും. എന്നാല്‍ ഇപ്പോള്‍ കുറച്ചു നാളുകളായി മുകേഷും മേതില്‍ ദേവികയും രണ്ടിടത്താണ് തമാസ്സം. തന്‍റെ ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കട്ടുള്ള വസതിയിലാണ് മേതില്‍ ദേവിക ഇപ്പോള്‍.  മേതില്‍ ദേവികയും മുകേഷും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരു വീട് വെച്ചിരുന്നു. എന്നാല്‍, കുടുംബജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം  ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല.

1987 ലാണ് സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. ബന്ധം വേര്‍പ്പെടുത്തുന്നതിന്  മുൻപ്  മുകേഷിനെതിരെ ഗുരുതര  ആരോപണങ്ങളുമായി സരിത അന്ന് രംഗത്തുവന്നിരുന്നു. മദ്യപാനവും  പരസ്ത്രീ ബന്ധവുമാണ് അന്ന് സരിത മുകേഷിനെതിരെ ഉയര്‍ത്തിയ ആരോപണം. ഇപ്പോള്‍ മേതില്‍ ദേവികയും മുകേഷിനെതിരെ ഇതേ ആരോപണം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും വിചിത്രം.  ഏതായലും ഉത്തരവദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിയമസഭക്കകത്തും പുറത്തും കൂടുതല്‍ ചോദ്യ ശരങ്ങളെ ഇനീ മുകേഷ് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published.