ആ കമന്‍റ് തന്‍റെ മകനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞുവെന്ന് ലാല്‍ !

സിദ്ധിക് ലാല്‍ എന്നത് ഒരുകാലത്ത് സൂപ്പര്‍ ഹിറ്റുകളുടെ പരിയായമായി ചേര്‍ത്തു വായിക്കപ്പെട്ട ഒരു പേരായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകരായ ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ തീയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു. ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞെങ്കിലും സിദ്ധിക് സ്വതന്ത്ര സംവിധായകനായും ലാല്‍ മികച്ച നടനും നിര്‍മാതാവുമായും തുടരുന്നു. ലാല്‍ ഇന്ന് മലയാളത്തില്‍ വളരെയേറെ സജീവമായി നില്‍ക്കുന്ന സംവിധായകനാണ്. അദ്ദേഹത്തിൻ്റെ മകനും സംവിധായകനാണ്. അടുത്തിടെ തന്‍റെ മകന്‍ ജീന്‍ പോള്‍ ലാലിനെക്കുറിച്ച് ലാല്‍ തുറന്നു പറയുകയുണ്ടായി.

ഹണീബീ’ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ ജീനിൻ്റെ പ്രതിഭ തനിക്ക് മനസിലായിരുന്നതായി ലാല്‍ പറയുന്നു. തന്നിലെ ആക്ടറെ ഇതുവരെ ആരും കാണാത്ത തരത്തില്‍ തന്‍റെ മകന്‍ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്നാല്‍ തീരെ ചെറിയ കാര്യങ്ങളില്‍ തകര്‍ന്നു പോകുന്ന ഒരു സ്വഭാവമുണ്ട് മകനെന്ന് ലാല്‍ പറഞ്ഞു. ‘ഹായ് അയാം ടോണി’ എന്ന ചിത്രം തിയേറ്ററില്‍ പരാജയമായപ്പോള്‍ ഒട്ടനവധി മോശം കമൻ്റ്കള്‍ വന്നിരുന്നു. അച്ഛനും മകനും കൂടി ഇത്തരം ഒരു ചിത്രം നിര്‍മിക്കാനാണോ വന്നത് എന്ന കമന്‍റ് കണ്ടപ്പോള്‍ മകന്‍ ജീന്‍ വല്ലാതെ തകര്‍ന്നു പോയെന്ന് ലാല്‍ പറയുന്നു. ഒരിയ്ക്കലും അത്രത്തോളം സെന്‍സിറ്റീവ് ആയാല്‍ നമുക്ക് അടുത്ത ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുകയില്ല. മനസ്സിലെ ചിത്രമാണ് നമ്മള്‍ പറഞ്ഞത്. കമൻ്റ്  പറയുന്നവര്‍ എപ്പോഴും അവരുടെ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കും. അത് ഒരിയ്ക്കലും കാര്യം ആക്കേണ്ടതില്ല. നമ്മള്‍ നമ്മുടെ ജോലി തുടരുക എന്ന് ചിന്തിച്ചാല്‍ മാത്രമേ വിജയം അവനവൻ്റെ വഴിയിലേക്ക് എത്തുകയുള്ളൂ എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.