മലയാളികള്‍ക്ക് പൊതുവേ ഇഗോ കൂടുതലാണെന്ന് പ്രശസ്ത താര മാതാവ് മല്ലിക സുകുമാരന്‍.

ഒരു ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കുണ്ടായ രസകരമായ അനുഭവം മല്ലികാ
സുകുമാരന്‍ അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വിവരിക്കുകയുണ്ടായി.
ഒരിക്കല്‍ താന്‍ ട്രെയിനില്‍ വരുമ്പോള്‍ തന്‍റെ സീറ്റിനോട് ചേര്‍ന്ന് ഒരു പുരുഷനും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം ഇരിക്കുകയായിരുന്നു. കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ കുട്ടിയും ഭാര്യയും കൂടി പരസ്പരം ആംഗ്യം കാണിക്കുന്നത് താന്‍ ശ്രദ്ധിച്ചു. അവര്‍ തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു മാഗസിന്‍ വായിച്ചിരിക്കുന്നതിനിടയില്‍ ആ ഭാര്യ ഭര്‍ത്താവിനോട് ഒരു ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് പറയുന്നത് താന്‍ മനസ്സിലായിരുന്നതായി മല്ലിക സുകുമാരന്‍ ഓര്‍ക്കുന്നു.

എന്നാല്‍ അയാള്‍ അത് വലിയ കാര്യം ആക്കാതെ ഇരുന്നു. ഒടുവില്‍ കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷം തന്നെ പരിചയപ്പെടാന്‍ ഒരു ശ്രമം നടത്തി. തന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് അയാള്‍ തന്നോട് സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആള് മറിയതാണെന്നും താന്‍ സിനിമാ താരമല്ലന്നും ഒരു കോളേജില്‍ വര്‍ക്ക് ചെയ്യുകയാണെന്നും അപ്പോള്‍ അയാള്‍ക്ക് മറുപടി നല്കി. ഒടുവില്‍ അദ്ദേഹം പറഞ്ഞൊപ്പിച്ചു ഏതോ നടിയുടെ ഛായ തനിക്കുണ്ടെന്ന്. അപ്പോഴേക്കും അദ്ദേഹത്തിന് ചെറിയ വിക്കൊക്കെ വന്നു തുടങ്ങി. ഏത് നടിയാണെന്ന് താന്‍ തിരക്കിയപ്പോള്‍ അയാള്‍ വീണ്ടും അറിയാത്തത് പോലെ ഭാര്യയുടെ നേരെ തിരിഞ്ഞ് പേര് എന്താണെന്ന് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഭാര്യയ്ക്ക് മനസ്സിലായിരുന്നു ഇയാള്‍ വെറുതെ പറയുകയാണെന്ന്. ഭാര്യക്കും വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇതാണ് മലയാളിയുടെ ഈഗോ.

താങ്കളുടെ ഭാര്യയും കുഞ്ഞും കൂടി കുറച്ചു നേരമായി അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് താന്‍ കണ്ടുകൊണ്ടാണ് ഇരുന്നത്. താന്‍ ഒരു വലിയ നടിയൊന്നുമല്ലായിരിക്കും. പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും അമ്മയെന്നോ അല്ലെങ്കില്‍ നടന്‍ സുകുമാരന്റെ ഭാര്യയാണെന്നോ ആയിരിക്കും അവര്‍ പറഞ്ഞിരിക്കുക. എന്തിനാണ് അത് ചോദിക്കാന്‍ മടി കാണിക്കുന്നതെന്ന് താന്‍ അയാളോട് നേരിട്ടു ചോദിച്ചു. ഒടുവില്‍ ആ സ്ത്രീ സമ്മതിച്ചു അവര്‍ ഭര്‍ത്താവിനോട് തന്നെക്കുറിച്ച് പറഞ്ഞതാണെന്ന്. ഏതയായാലും ഇത് മലയാളികളുടെ ഈഗോയുടെ ഭാഗമാണെന്നും മല്ലികാ സുകുമാരന്‍ ഈ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.