പാർവതിയുടെ കയ്യിൽ നിന്നും OMKV കിട്ടാനിടയാക്കിയ പോസ്റ്റ് തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിച്ച് പ്രശസ്ത സംവിധായകന്‍

തന്‍റെ മുന്‍ കാല സ്ത്രീ വിരുദ്ധ നിലപാട് തിരുത്തി പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്റണി. മുന്‍പൊരിക്കല്‍ കാസ്റ്റിംഗ് കൗച്ച്‌ വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിലാണ് തനിക്ക് തെറ്റ് പറ്റിയതെന്ന് ജൂഡ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.


അന്ന് അത്തരം ഒരു പോസ്റ്റ് ഇടാന്‍ കാരണം മലയാളത്തില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഒരു ഹിന്ദി അഭിമുഖത്തില്‍ പാര്‍വതി അഭിപ്രായപ്പെട്ടതായി വന്ന വാര്‍ത്തയാണ്. എന്നാല്‍ പാര്‍വ്വതി അങ്ങനെ പറഞ്ഞിരുന്നോ എന്നും പോലും തനിക്ക് വ്യക്തമായി അറിയില്ലായിരുന്നു എന്ന് ജൂഡ് പറയുന്നു. തന്‍റേയോ സുഹൃത്തുക്കളുടെയോ സിനിമകളില്‍ കാസ്റ്റിങ് കൌച്ച് പോലെ ഉള്ള അനുഭവം ഇല്ല. ഇനീ അഥവാ ഒരാള്‍ക്ക് അത്തരം ഒരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ തന്‍റെ പാര്‍വതിക്കുള്ള മറുപടി ആസ്ഥാനത്തായിപ്പോയി എന്ന് ഭാര്യയും പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കും പോസ്റ്റ് വയറലായി എന്നും ജൂഡ് പറയുകയുണ്ടായി. 

 ‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുകയും പിന്നീട് മുതലാളി പറയുന്നത് പോലെ ഓടുകയും ചാടുകയും കരണം മറിയുകയും ചെയ്ത് ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറിക്കഴിയുമ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ തങ്ങളെ ചൂഷണം ചെയ്തുവെന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ ഇതൊക്കെ വേണ്ടെന്നു വച്ച്‌ കാട്ടില്‍ പോകാമായിരുന്നു. പക്ഷേ അങ്ങനെ പോയാല്‍ ആ കുരങ്ങിനെ ആരറിയും എന്നുമായിരുന്നു പാര്‍വ്വതിയെ ഉദ്ദേശിച്ചുകൊണ്ട് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്. വിരല്‍ ചൂണ്ടി omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രം പങ്കുവച്ചായിരുന്നു പാര്‍വതി ഇതിന് മറുപടി നല്കിയത്.

Leave a Reply

Your email address will not be published.