മമ്മൂട്ടി മുഴുവനുമായും ഡ്യൂപ്പിനെ ആയിരുന്നു ഉപയോഗിച്ചത് ; മമ്മൂട്ടിയെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച് പ്രശസ്ത സംവിധായകന്‍ ബൈജു കൊട്ടാരക്കര

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ബൈജു കൊട്ടാരക്കര. മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ വിവരിച്ചു കൊണ്ടാണ് ബൈജു കൊട്ടാരക്കര തന്‍റെ യൂട്യൂബ് ചാനലിലൂടെ എത്തിയത്. സ്വന്തം യൂ ടൂബ് ചാനലില്‍ പബ്ലിഷ് ചെയ്ത ഈ വീഡിയോ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാവുകയും ചെയ്തു. 

വന്ദേമാതരം എന്ന ചിത്രത്തിൻ്റെ  സെറ്റില്‍ നടന്ന ചില സംഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണ ശരങ്ങള്‍ എയ്ത് വിട്ടിരിക്കുന്നത്. അര്‍ജുന്‍, മമ്മൂട്ടി എന്നീ നടന്മാരെ കേന്ദ്രകഥാപാത്രമാക്കി ഹെന്‍ട്രി നിര്‍മിച്ച് അരവിന്ദ് സംവിധാനം ചെയ്ത പടമാണ് വന്ദേമാതരം. 2010 ല്‍ പുയര്‍ത്തിറങ്ങിയ ഈ ചിത്രം അക്കാലത്തെ ഒരു ബിഗ് ബഡ്ജക്ട് ചിത്രമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന ചില അനുഭവങ്ങള്‍ നിര്‍മാതാവായ ഹെന്‍ട്രി പറഞ്ഞതായി അഭിപ്രായപ്പെട്ടുകൊണ്ടാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിയെ വിമര്‍ശിക്കുന്നത്.

ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ ഈ രംഗങ്ങളില്‍ മമ്മൂട്ടി മുഴുവനുമായും ഡ്യൂപ്പിനെ ആയിരുന്നു ഉപയോഗിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞുവത്രെ. പലപ്പോഴും പല സീനുകളെച്ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കം പോലും ഉണ്ടായി. പറഞ്ഞുറപ്പിച്ച ശമ്പളം കൊടുത്തത്തിന് ശേഷവും ചില സീനുകള്‍ ചെയ്യാന്‍ മമ്മൂട്ടി മടി കാണിച്ചിരുന്നു. മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് പലപ്പോഴും ഫൈറ്റ് സീനില്‍ അഭിനയിക്കാറില്ല. ഒരിക്കല്‍ ഇതേക്കുറിച്ച് മമ്മൂട്ടിയോട് നേരിട്ടു ചോദിച്ചപ്പോള്‍ , താനെന്ത് ചെയ്താലും ഫാന്‍സ് കണ്ടോളും എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കൂടാതെ മമ്മൂട്ടി അഹങ്കാരമാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

Leave a Reply

Your email address will not be published.