സിനിമയില്ല ജീവിതത്തില്‍, മൂന്ന് മണിക്കൂറോളം നടിക്ക് നല്കുവാന്‍ റോസ്സാപ്പൂവുമായി കാത്തുനിന്ന നായകന്‍

ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളീവുഡിന്‍റെ താരമണ്ഡലത്തിലേക്ക് കടന്നു വന്ന നടിയാണ് ദീപിക പദുക്കോണ്‍. പ്രശസ്ത ബാഡ്മിന്‍റണ്‍ താരമായ പ്രകാശ് പദുക്കോണിന്‍റെ മകളായ ദീപിക തുടക്കം മുതല്‍ തന്നെ ബോളീവുഡില്‍ തന്‍റെ സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഹിന്ദിയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി തിളങ്ങിയ ഇവര്‍ വിവാഹ ശേഷവും സജീവമായി അഭിനയരംഗത്ത് തുടരുന്ന അപൂര്‍വം ചില നായിക നടിമാരില്‍ ഒരാളാണ്.  ഇന്ത്യയിലാകമാനം നിരവധി ആരാധകരുള്ള ദീപികയുടെ ഒരു ഡൈ ഹാര്‍ഡ് ഫാന്‍ ബോളീവുഡ് നടന്മാരില്‍ തന്നെ ഉണ്ട്. ഇദ്ദേഹം ദീപികയ്ക്ക് നല്‍കാന്‍ ഒരു റോസാപ്പൂവുമായി 3 മണിക്കൂറോളം കാത്തു നിന്നിട്ടുണ്ട്. 

തെന്നിന്ത്യയിലും ബോളീവുഡിലും ഒരുപോലെ തിളങ്ങിയ നീല്‍ നിതിന്‍ മുകേഷ് ആണ് ആ താരം. വിജയ് ചിത്രം കത്തിയിലൂടെ സൌത്ത് ഇന്ത്യയില്‍ ഏവര്‍ക്കും പരിചിതനാണ് അദ്ദേഹം. പ്രേം രത്തന്‍ ദയോ, ഗോല്‍മാല്‍ എഗെയ്ന്‍, സാഹോ തുടങ്ങിയ ചിത്രങ്ങള്‍ ഹിന്ദിയില്‍ നീല്‍ നിതിന്‍ മുകേഷിന്‌റെ വ്യക്തി മുദ്ര പതിഞ്ഞവയാണ്. ദീപിക പദുകോണിനൊപ്പം 2010 ല്‍ പുറത്തിറങ്ങിയ ലഫംഗേ പരിന്ദേ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ഇവര്‍ തമ്മില്‍ പ്രണയമാണെന്ന് പോലും വാർത്തകള്‍ പരന്നിട്ടുണ്ട്. 

ദീപികക്കു നല്കാന്‍ റോസാപ്പൂവുമായി പോയ കാര്യം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. താന്‍ ദീപികയുടെ വാതിലിന് പുറത്ത് റോസാപ്പൂവുമായി മൂന്ന് മണിക്കൂറോളം കാത്തു നിന്നതായി നീല്‍ നിതിന്‍ പറഞ്ഞു. എന്നാല്‍ പിന്നീടാണ് ദീപിക ആരക്ഷന്‍ എന്ന ചിത്രത്തിന്‍റെ പ്രോമോഷന് വേണ്ടി പോയതാണെന്ന് മനസ്സിലായത്. ആ കാലത്ത് തനിക്ക് ദീപികയോട് പ്രണയം ഉണ്ടായിരുന്നെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ദീപിക തനിക്ക് സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ ആണെന്നും എന്തു കാര്യവും തുറന്നു പറയാന്‍ പറ്റിയ ഒരു സുഹൃത്താണ് തനിക്ക് ദീപികയെന്നും അദ്ദേഹം ഈ അഭിമുഖത്തില്‍ പറയുകയുണ്ടായി.
നീലിനൊപ്പം ജോലി ചെയ്യുന്നത് വളരെ ബ്രില്യൻ്റ് ആയ ഒരു എക്‌സ്പീരിയന്‍സ് ആണെന്നും സെറ്റിലെ എല്ലാവരെയും ഒരേപോലെ കാണുന്ന ഒരു നല്ല മനുഷ്യനാണ് നീല്‍ എന്നുമാണ് ദീപിക പറഞ്ഞിട്ടുള്ളത്. ദീപികയും നീലും വിവാഹിതരാണ്. ദീപിക രണ്‍വീറിനെ വിവാഹം കഴിച്ചപ്പോള്‍ രുക്മിണി സഹായെ ആണ് നീല്‍ ജീവിത സഖിയായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.