മലയാളത്തിൻ്റെ മഹാനടന് മമ്മൂട്ടിയുടെ ആരാധക വൃന്തം മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സിനിമയ്ക്കകത്ത് തന്നെയുള്ള പലരും മമ്മൂട്ടി എന്ന നടനെയും മനുഷ്യനെയും ഏറെ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ
തോല്‍പ്പികുന്ന തരത്തിലുള്ള ആകാര ഭംഗി എല്ലാവരും വളരെ അതിശയത്തോടെ നോക്കി കാണുന്ന ഒന്നാണ്. ചിട്ടയായ ജീവിതവും ആഹാര ക്രമവുമാണ് അദ്ദേഹത്തെ അതിന് സഹായിക്കുന്നത്. സിനിമയ്ക്കകത്തുള്ള മമ്മൂട്ടിയുടെ ആരാധികമാരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നടിയാണ് നവ്യ നായര്‍. ഒരു നടി എന്നതിനപ്പുറം സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധിക കൂടിയാണ് നവ്യ നായര്‍.

ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് മമ്മൂട്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധികയെക്കുറിച്ച് മനസ്സ് തുറന്നത്. തൻ്റെ ചിത്രങ്ങളെക്കുറിച്ച് വളരെ ആത്മാര്‍ത്ഥമായി അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്ന അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് നവ്യയെന്ന് മമ്മൂട്ടി പറയുന്നു.
കെ മധുവിൻ്റെയും ഷാജി കൈലാസ്സിന്റെയും രണ്ട് ചിത്രങ്ങളില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും എല്ലായിപ്പോഴും നവ്യ തന്റെ വലിയ ആരാധികയാണെന്ന് പല വേദികളിലും പറയാറുള്ളതായി മമ്മൂട്ടി പറയുന്നു. ഏറ്റവും അധികം ആത്മാര്‍ത്ഥതയുള്ള ഒരു ആരാധികയായി തന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാളായ നവ്യ തന്നെ വിവാഹത്തിന് ക്ഷണിക്കുകയുണ്ടായെന്ന് അദ്ദേഹം ഓര്‍മിച്ചു.
നവ്യ തന്നെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ തനിക്ക് തോന്നിയത് ഒരു സിനിമാനടന് എന്നതിലുപരി ഒരു സുഹൃത്തായിട്ടോ, ജ്യേഷ്ഠനായിട്ടോ തന്നെ നവ്യ കാണുന്നു എന്ന വിശ്വാസം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നവ്യയുടെ ജീവിതത്തിലെ എല്ലാ വഴികളും സന്തോഷം നിറഞ്ഞതും പ്രകാശമാനവുമാകട്ടെ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.