“ഞാന്‍ ഏറ്റവും മോശമായി അഭിനയിച്ച ചിത്രം അതാണ് പക്ഷേ” അജു വര്‍ഗീസ്

മലയാളത്തിലെ താരപുത്രന്മാരില്‍ വിനീത് ശ്രീനിവാസനോളം ക്രാഫ്റ്റുള്ള മറ്റൊരു വ്യക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല. അഭിനയം, സവിധാനം, നിര്‍മാണം, ആലാപനം, തുടങ്ങി കൈ വച്ച മേഖലയിലൊക്കെ തൻ്റെതായ വ്യക്തി മുദ്ര പദിപ്പിച്ച മറ്റൊരു യുവ നടനും ഇന്ന് മലയാളത്തില്‍ ഇല്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു 2012 ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്. ഈ ചിത്രം ഒരു കൂട്ടം പുതിയ ചെറുപ്പക്കാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. അതില്‍ പ്രധാനിയാണ് അജു വര്‍ഗീസ്. എന്നാല്‍ താന്‍ ഏറ്റവും, മോശമായി അഭിനയിച്ച ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം തിരഞ്ഞെടുത്തതും ഇതേ ചിത്രം തന്നെയാണ്. താന്‍ ഏറ്റവും ബോറായി അഭിനയിച്ച ചിത്രം മലര്‍വാടി ആണെന്ന് അജു വര്‍ഗീസ് പറയുന്നു. എന്നാല്‍ ആ ചിത്രം ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നുവെന്നും അതില്‍ പ്രധാന കാരണം ജഗതി ശ്രീകുമാറിനെ പോലെ ഒരു നടൻ്റെ കാലു തൊട്ട് വണങ്ങി അഭിനയം തുടങ്ങാന്‍ കഴിഞ്ഞു എന്നതാണ്. 

എങ്കിലും മലര്‍വാടി ഇന്ന് കാണുമ്പോള്‍ ശരിക്കും ചമ്മല്‍ തോന്നാറുണ്ട് . വിനീതും അത് തന്നെ തന്നോട് പറയാറുണ്ട്. താന്‍ ഇങ്ങനെയൊക്കെ ആണല്ലോ എടുത്തു വച്ചതെന്ന് പലപ്പോഴും പറയും. അതില്‍ തന്‍റെ അഭിനയം മഹാ ബോറായി തോന്നാറുണ്ട്. പല രംഗങ്ങളും ഇനിയും എത്രയോ നന്നാക്കാമായിരുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മലര്‍വാടി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്ന സിനിമയല്ല.

തനിക്ക് അത്രത്തോളം പ്രിയയപ്പെട്ട മറ്റൊരു ചിത്രവുമില്ല. കാരണം ആ സിനിമയാണ് തന്നെ നടനാവാന്‍ പഠിപ്പിച്ചത്. തന്‍റെ അഭിനയം വളരെ മോശമായിരുന്നുവെങ്കിലും ആ ചിത്രം തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്ന് അജു വര്‍ഗീസ് പറയുന്നു.

Leave a Reply

Your email address will not be published.