എല്ലാ പുതിയ ചിത്രങ്ങളും മുടങ്ങാതെ കാണാറുള്ള വ്യക്തിയാണ് താനെന്ന് മലയാളത്തിൻ്റെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി അഭിപ്രായപ്പെട്ടു.
താന്‍ കാണുന്ന എല്ലാ ചിത്രങ്ങളും തന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമെന്നും അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. തന്റെ സുഹൃത് വലയത്തില്‍ സിനിമ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. പലപ്പോഴും സിനിമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പൊരിഞ്ഞ തല്ല് തന്നെ ഉണ്ടാകാറുണ്ട്. അടുത്തിടെ ഉണ്ടായ തല്ല് ഒരു ചിത്രത്തിൻ്റെ വിനോദ മൂല്യവുമായി ബന്ധപ്പെട്ടായിരുന്നു എന്നു ഐശ്വര്യ പറയുന്നു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ തരം ചിത്രങ്ങള്‍ ഇപ്പോള്‍ വരാത്തത് എന്താണെന്ന് പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടെന്ന് താരം പറയുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകന്മാരായ പ്രിയദര്ശന്, ഫാസില്‍, സിബി മലയില്‍ എന്നിവര്‍ ചെയ്ത പടങ്ങളെല്ലാം പിന്നേയും പിന്നേയും കാണാറുണ്ട്.
മണിച്ചിത്രത്താഴ് ഇപ്പോള്‍ കണ്ടാലും താന്‍ പേടിക്കാറുണ്ടെന്നും അതുപോലെ തന്നെ ചന്ദ്രലേഖ കാണുമ്പോള്‍ പലപ്പോഴും ചിരി അടക്കാന്‍ പറ്റാത്ത വ്യക്തിയാണ് താനെന്നും ഐശ്വര്യ പറഞ്ഞു. അത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണം. അല്ലങ്കില്‍ പ്രേക്ഷകര്‍ മറ്റ് വഴി തിരഞ്ഞെടുക്കുമെന്നും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ധാരാളം സാധ്യതകളുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. പൊതുവേ പ്രായമായാല്‍ നായികമാര്‍ വിവാഹം കഴിച്ചുപോകണമെന്നാണ് രീതി. ഇപ്പോഴത്തെ കാലത്ത് അത് ബ്രേക്ക് ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഐശ്വര്യ പറയുകയുണ്ടായി
സിനിമയിലെ നായികമാര്‍ക്ക് സെല്‍ഫ് ലൈന്‍ ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാല്‍ കല്ല്യാണം കഴിഞ്ഞു പോകണമെന്നാണ് നാട്ടുനടപ്പ്. അത് മാറ്റേണ്ടതുണ്ട്. പലരും ഇപ്പോള്‍ അത്തരം ചിന്തകളെ ചെറുത്ത് തോല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള് മുന്നേത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കണം. സ്ത്രീകള്‍ക്ക് ഇപ്പോള്‍ സിനിമാ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കാറുണ്ട്. സീനിയര്‍ മോസ്റ്റ് സംവിധായകര്‍ പോലും തന്റെ അഭിപ്രായം ചോദിക്കാറുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.