ഇക്കഴിഞ്ഞ ജൂലയ് 7 നു മരണപ്പെട്ട ഇതിഹസ്സ താരം ദിലീപ് കുമാറിൻ്റെ ആസ്തി എത്രയാണെന്ന് അറിയുമോ ?

ജൂലൈ ഏഴിന് മരണമടഞ്ഞ ചലച്ചിത്ര താരം ദിലീപ് കുമറിൻ്റെ ആസ്തി ഏകദേശം ആയിരം കോടി രൂപയോളം വരും. ഇപ്പോള്‍ 76 വയസുള്ള ഭാര്യ സൈരാബാനുവിൻ്റെ കാലശേഷം ഈ സമ്പാദ്യമെല്ലാം ആര്‍ക്ക് ചെന്നു ചേരുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. ദിലീപ് സൈറ ഭാനു ദമ്പതികള്‍ക്ക്  മക്കളില്ല എന്നതാണ് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നു വരാന്‍ കാരണം.

1959 ല്‍ 1.12 ലക്ഷം രൂപയ്ക്ക് വാങ്ങിയ പാലി ഹില്‍സിലെ 26000 സ്‌ക്വയര്‍ഫീററ്റുള്ള  സ്ഥലവും വീടും ഉള്‍പ്പെടെ  2003ല്‍  പണികഴിപ്പിച്ച 8000 സ്‌ക്വയര്‍ ഫീറ്റിൻ്റെ സൈറാ ബംഗ്ലാവ് തുടങ്ങി മുംബൈയില്‍ വാങ്ങിക്കൂട്ടിയ  റിയല്‍ എസ്റ്റേറ്റ് സമ്പാദ്യങ്ങള്‍, കൂടാതെ 1970ല്‍  നെപ്പെന്‍ സീ റോഡില്‍ വാങ്ങിയ അപ്പാര്‍ട്ട്മെന്‍റ് ,  ബോജ്വാനി ബില്‍ഡര്‍ ഗ്രൂപ്പുമായി ഒന്നിച്ചുള്ള ഫ്ലാറ്റുകള്‍ അങ്ങനെ അനവധിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്തുവകകള്‍.  

2012 ല്‍ സുമീത് ഖതാവു എന്ന ബിസിനസുകാരന് ദിലീപ് കുമാര്‍  സൈറ ബംഗ്ലാവിൻ്റെ മേലുള്ള അവകാശം 53കോടി രൂപക്ക് ഒരു പ്രത്യേക കരാറിന്‍റെ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തി. തൻ്റെ ശേഷിച്ച ജീവിതം സൈരാ ബംഗ്ലാവില്‍ തന്നെ ചെലവഴിക്കാന്‍ ആയിരുന്നു ദിലീപ്കുമാര്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ  999 വര്‍ഷത്തേക്ക് 5 കോടി രൂപയ്ക്ക് സൈരാ ബംഗ്ലാവ് ലീസിന് എടുത്താണ് വില്‍പ്പന നടത്തിയത്. ദിലീപ് കുമാറിൻ്റെ ഭാര്യ ആയ  സൈറ ബാനുവിനും തന്‍റെ ശിഷ്ടകാല  ജീവിതം ഇതേ  ബങ്ഗ്ലാവില്‍ തന്നെ തുടരാം. സ്വാഭികാമയും  സൈറയുടെ കാലശേഷം സുമീത് ഖതാവുവിന് ഈ ബംഗ്ലാവ് സ്വന്തമാകും.

കൊളാബയിലെ മൂന്ന് നില കെട്ടിടം, അന്ധേരിയിലെ 12 നില ഫ്‌ളാറ്റ്  തുടങ്ങിയവയും ദിലീപ് കുമാറിൻ്റെ പേരിലുണ്ട്. ഇതിന്‍റെയൊക്കെ മൂല്യം വിലമതിക്കാനാവാത്തതാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍  നടത്തുന്ന ഈ ഫ്‌ളാറ്റില്‍ നിന്ന് മസാവരുമാനം മാത്രം 65 ലക്ഷം രൂപയാണ് വാടകയിനത്തില്‍  ലഭിക്കുന്നത്.  ഇതെല്ലാം കൂടി കണക്കാക്കിയാല്‍ 1000 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇവരുടെ രണ്ടാളുടെയും പേരിലുണ്ട്. ഇവരുടെ കാലശേഷം ദിലീപ് കുമാര്‍ തന്നെ രൂപം കൊടുത്ത  ആയിഷ ബീഗം ട്രസ്റ്റിലേക്ക് ഈ സ്വത്തുക്കള്‍ പോകും എന്നാണ് ഇപ്പോള്‍ കരുതിപ്പോരുന്നത്.

Leave a Reply

Your email address will not be published.