ഗ്യാസ് ലീക്കായ വിവരം അറിയിക്കാന്‍ അയല്‍വാസ്സി വാതിലില്‍ മുട്ടി ; ശബ്ദം കേട്ട് സ്വിച്ചിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ വീട് ഒരു അഗ്നി ഗോളമായി !

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു വീട്ടിലെ നാല് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരണത്തിന് കീഴടങ്ങി. നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്  അഹമ്മദാബാദിലെ അസ്‌ലാലിയിലാണ്. മരിച്ചവര്‍ എല്ലാവരും തന്നെ  വീട്ടില്‍ ഉറങ്ങിക്കിടന്നവരാണ്. ഇക്കഴിഞ്ഞ ജൂലൈ 20ന് രാത്രിയാണ് ഇങ്ങനെ ഒരു ദുരന്തം വീട്ടില്‍ അരങ്ങേറിയത്. ഒരു ചെറിയ കുടുസ്സ് മുറിയിലാണ് കുട്ടികള്‍ ഉള്‍പ്പെടെ 10 ഓളം  പേര്‍ ഉറങ്ങാന്‍ കിടന്നത്.

ഇവര്‍ മുറിക്കുള്ളില്‍ തന്നെ ആയിരുന്നു ഗ്യാസ് സിലിണ്ടറും മറ്റ് പാചക  സാമഗ്രികളും സൂക്ഷിച്ചിരുന്നത്. സിലിണ്ടര്‍ ലീക്കായി ഗ്യാസ് മുറിയില്‍ ആകമാനം പരന്നിട്ടും ഇവര്‍ ആരും തന്നെ ഈ വിവരം അറിഞ്ഞിരുന്നില്ല. അയല്‍വക്കത്തുള്ള വീട്ടില്‍ ഉള്‍പ്പെടെ ഗ്യാസ്സിൻ്റെ ഗന്തം പരന്നതോടെ  ഈ വിവരം അറിയിക്കാന്‍ അയല്‍വാസ്സി വാതിലില്‍ മുട്ടുകയായിരുന്നു. ശബ്ദം കേട്ട് ഉറങ്ങിക്കിടന്നവരില്‍  ഒരാള്‍ ഉണര്‍ന്നു. ഉറക്കത്തിൻ്റെ
ആലസ്യത്തില്‍ ഗ്യാസ് ശീലണ്ടര്‍ ലീക് ആയ വിവരം ശ്രദ്ധിക്കാതെ
ഇയാള്‍ മുറിയിലെ  സ്വിച്ചിട്ടതും വന്‍ സ്ഫോടനം തന്നെ സംഭവിക്കുകയായിരുന്നു.

രാംപാരി അഹിര്‍വാര്‍ 56), രാജുഭായി (31), സോനു (21), സീമ (25), സര്‍ജു (22), വൈശാലി (7), നിതേ (6), പായല്‍ (4), ആകാശ് (2) എന്നിവരാണ് ഈ അപകടത്തില്‍ മരണപ്പെട്ടത്. ഇവര്‍ എല്ലാവരും തന്നെ മധ്യപ്രദേശില്‍ നിന്നുള്ളവരാണ്.   

അപകടം നടന്ന ഉടന്‍ തന്നെ 10 പേരെയും ആശുപത്രിയില്‍  എത്തിച്ചെങ്കിലും 9 പേരും അധികം തമസ്സിയാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.