5 സെൻറ്റീമീറ്ററോളം വലുപ്പമുള്ള ഗണേശ വിഗ്രഹം വിഴുങ്ങിയ കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസ്സം മൂന്നു വയസ്സുകാരനായ ഒരു കുട്ടി  കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ 5 സെൻറ്റീമീറ്ററോളം വലുപ്പമുള്ള ഒരു ഗണേശ വിഗ്രഹം വിഴുങ്ങി. ബാംഗ്ലൂരാണ് സംഭവം നടന്നത്.  എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മുഖേന കുട്ടി  അത്ഭുതകരമായി ജിവിതത്തിലേക്ക് തിരിച്ച്‌ വന്നു.  ബാസവ എന്നാണ് ജീവന്‍ തിരിച്ചു കിട്ടിയ കുട്ടിയുടെ പേര്.

കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി ഗണേശ വിഗ്രഹം അബദ്ധത്തില്‍ വിഴുങ്ങുകയാണ് ഉണ്ടായത്. വിഗ്രഹം ഉള്ളില്‍ ചെന്നതോടെ കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാണിച്ചു തുടങ്ങി.  ഇതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് അതി കഠിനമായ നെഞ്ചു വേദന അനുഭവപ്പെട്ടു. ഉമിനീര് ഇറക്കുന്നതില്‍ പോലും വല്ലാത്ത ബുദ്ധിമുട്ട്  അനുഭവപ്പെട്ടു. കുട്ടിയുടെ അസ്വസ്ഥത മനസ്സിലാക്കിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്പിറ്റലില്‍ എത്തിയ കുട്ടിയെ ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയുടെ നെഞ്ചിൻ്റെയും കഴുത്തിൻ്റെയും എക്‌സ്-റേ എടുത്തു പരിശോധിച്ചു. ഇത് മുഖേന ഉള്ളില്‍ ചെന്ന വസ്തുവിൻ്റെ സ്ഥാനവും രൂപവും മനസ്സിലാക്കാന്‍ സഹായകമായി എന്നു ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞു. തുടര്‍ന്ന്, വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ച ശേഷം വിഗ്രഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഉടനടി ആരംഭിച്ചു. ഒടുവില്‍ വിഗ്രഹം എന്‍ഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച്‌ പുറത്തെടുക്കാം എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. പിന്നീട് ഏകദേശം  ഒരു മണിക്കൂറോളം സമയം എടുത്ത്  ബാസവയുടെ ഉള്ളില്‍ അകപ്പെട്ട വിഗ്രഹം പുറത്തെടുക്കുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.