തിരുവനന്തപുരത്ത് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ്സുകാരനെ അതി ക്രൂരമായി മര്‍ദ്ദിച്ചു.

മാസ്‌ക് ധരിക്കാതിരുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അതി ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം  പേരൂര്‍ക്കടയിലാണ് സംഭവം നടന്നത്. പേരൂര്‍ക്കട എസ്.ഐ ആയ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ഇദ്ദേഹത്തിൻ്റെ ശ്രദ്ധയില്‍  പെട്ടു. ഇത്  ചോദ്യം ചെയ്തതിനാണ് നന്ദ കൃഷ്ണനെ നാലംഗ സംഘം ക്രൂരമായി ആക്രമിച്ചത്. നാലു പേര്‍ കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐയെ ഉടന്‍ തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസ്സം പതിവായി നടത്താറുള്ള നൈറ്റ് പട്രോളിങ്ങിനിടെ ആണ്  കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം കുറച്ചു യുവാക്കള്‍ മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് നന്ദകൃഷ്ണൻ്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഇവരുടെ അടുത്ത് ചെന്ന്  കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി അദ്ദേഹം ഈ  യുവാക്കളുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ചു അറിയാന്‍ ശ്രമിച്ചു. എന്നാല്‍ തന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്താന്‍ എത്തിയ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും  വിവരങ്ങള്‍ നാല്‍കാതെ  ഈ യുവാക്കല്‍  തട്ടിക്കയറുകയും ചെയ്തു എന്നുമാണ്  പോലീസ് പറയുന്നത്.   

നന്ദകൃഷ്ണനെ ഈ യുവാക്കള്‍ എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍  എടുത്തിട്ടുണ്ട്. മറ്റുള്ള രണ്ടു പേര്‍ രംഗം വഷളായതോടെ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇവര്‍ക്കായുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി പേരൂര്‍ക്കട പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.