നിറ തോക്ക് ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമം, യുവതിക്ക് ദാരുണാന്ത്യം

സെല്‍ഫി ഭ്രമം ഒരു ജീവന്‍ കൂടി പൊലിയാന്‍ കാരണം ആയി.  ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ആണ് സംഭവം.  നിറ തോക്ക് കൈയില്‍ പിടിച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരിയായ രാധിക ഗുപ്തയാണ് എന്ന യുവതിയാണ്  വെടിയേറ്റു മരിച്ചത്. തോക്ക് താടിയില്‍ ചേർത്ത് വച്ച് ട്രിഗര്‍ അമര്‍ത്തുന്ന വിധത്തില്‍  സെല്‍ഫി എടുക്കാനായിരുന്നു രാധിക ശശ്രമിച്ചതെന്ന്  പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് നിറതോക്ക് ആണെന്നുള്ള വിവരം ഇവര്‍ക്ക് അറിയുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇവരുടെ ഭര്‍തൃപിതാവ് ആയ  രാജേഷ് ഗുപ്തയുടെ സിംഗിള്‍ ബാരല്‍ തോക്കാണ് അപകടത്തിന് കാരണം ആയത്. ഇക്കഴിഞ്ഞ മെയിലാണ് രാജേഷ് ഗുപ്തയുടെ മകനായ  ആകാശ് രാധികയെ വിവാഹം കഴിച്ചത്.

എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രാധികയുടെ പിതാവ് ആരോപിച്ചു. ഇയാള്‍ പോലീസ്സില്‍ പരാതി നല്കിയിട്ടുണ്ട്.  കഴിഞ്ഞ  പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ തോക്ക് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആകാശ് തോക്ക് തിരികെ  കൊണ്ടുവന്നത്. വീടിൻ്റെ രണ്ടാം നിലയിലെ മുറിയില്‍ ആണ് ഇവര്‍ തോക്ക് സൂക്ഷിച്ചിരുന്നത്. ഈ തോക്ക് ഉപയോഗിച്ച്  സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാധിക എന്നു  രാജേഷ് ഗുപ്ത പറഞ്ഞു.

വൈകുന്നേരം മൂന്നു മണിയോടെയാണ് ആകാശ് തോക്കുമായി വീട്ടില്‍ എത്തിയത്.  നാലു മണിയോടെ ആണ്  മുറിയില്‍ നിന്നും  വെടിയൊച്ച കേട്ടത്. ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ രാധികയ്ക്കു വെടിയേറ്റതു കണ്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.   ഫോണിൻ്റെ ക്യാമറ സെല്‍ഫി മോഡില്‍ ആയിരുന്നുവെന്നും  രാജേഷ് അറിയിച്ചു.  തോക്കും ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. യുവതി തോക്കുമായി നില്‍ക്കുന്ന ഒരു ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.