“ഞാന്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് അത് നോക്കിയല്ല” നമിത

ഐറ്റം ഡാന്‍സിലൂടെയും ഏതറ്റം വരെ പോകുന്ന ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും ശ്രദ്ധേയയായ തെന്നിന്ത്യയുടെ മാദക റാണിപ്പട്ടം സ്വന്തമാക്കിയ താരമാണ് നമിത. തമിഴകത്ത് ക്ഷേത്രം പോലും ഈ താരത്തിന്‍റെ പേരില്‍ ആരാധകര്‍ പണിതുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍  വിവാഹം കഴിഞ്ഞതോടെ തന്‍റെ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് ഇവര്‍ ഇപ്പോള്‍. അടുത്തിടെ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക്  സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ ഇവര്‍ തുറന്നു പറഞ്ഞിരുന്നു.

സ്ത്രീകള്‍ വളരെയധികം വെളുത്ത് സുന്ദരിയായിരിക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ അത് തനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. തെന്നിന്ത്യയില്‍ താനത് പലപ്പോഴും കണ്ടിട്ടുണ്ട്. തനിക്ക് ഒരു  ഫെയര്‍നെസ് ക്രീമിൻ്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചിരുന്നതാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ തീരെ  താല്‍പര്യമില്ലെന്ന് അറിയിക്കുകയാണ് ഉണ്ടായത്. എല്ലാ  കാലത്തും തനിക്ക് അതേ  അഭിപ്രായം തന്നെ ആണ്. തൊലിയുടെ നിറം അനുസരിച്ച്‌ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതു വെറുക്കുന്നു. ശ്രീകൃഷ്ണന്  ഇരുണ്ട നിറമാണ്. അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. നമിത പറയുന്നു. 

താന്‍ ഏറ്റവും അധികം പണം ചിലവക്കുന്നത്  ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകള്‍ വാങ്ങുന്നതിനാണ്. പൊന്നോ പണമോ, ആഢംബര കാറുകളോ ഒന്നും തന്നെ  ആഗ്രഹിക്കുന്നില്ല. റോള്‍സ് റോയിസില്‍ തന്നെ പോകണമെന്ന വാശിയും തനിക്കില്ല. ടാക്‌സി വിളിച്ച് ആണെങ്കില്‍പ്പോലും താന്‍ യാത്ര ചെയ്യും. തനിക്ക് സന്തോഷം തരുന്ന കാര്യം മാത്രമേ ചെയ്യാറുള്ളൂ. പല താരങ്ങളും ആഡംബരം കാട്ടുന്നതിന് വേണ്ടി നിരവധി പണം ചിലവക്കുന്നതായി പറയാറുണ്ട്. താന്‍ അതിലൊന്നും വിശ്വസ്സിക്കുന്നില്ലന്നും നമിത പറയുന്നു.

Leave a Reply

Your email address will not be published.