കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ വ്യവസായിയെയും സുഹൃത്തിനെയും കൊന്നു; ബന്ധുവും കൂട്ടാളികളും അറസ്റ്റിൽ

ഡൽഹി : കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ വ്യവസായിയെയും സുഹൃത്തിനെയും കൊലപ്പെടുത്തി. പ്രതികളെ ടുത്തിയ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ സുരേന്ദ്ര ഗുപ്ത, സുഹൃത്ത് അമിത് ഗോയൽ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പോലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലിയിലെ അശോക് വിഹാറിലെ ഒരു ഫാക്ടറിയിൽ നിന്നാണ് സുരേന്ദ്ര ഗുപ്തയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സുഹൃത്തിൻ്റെ മൃതദേഹം വസിരാബാദിൽ നിന്ന് കാറിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതി വ്യവസായി സന്ദീപ് ജെയിൻ, സുരേന്ദ്ര ഗുപ്തയുടെ ബന്ധുവാണ്.

സന്ദീപ് ജെയിൻ ഗുപ്തയിൽ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുന്നതിനെ ചൊല്ലി നടന്ന തർക്കമാണ്‌ കൊലപാകത്തിൽ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുപ്തയുടെ കാറിൽ നിന്ന് അമിത് ഗോയലിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഗുപ്തയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് അന്വേഷണം സന്ദീപ് ജയ്‌നിലേക്ക് തിരിഞ്ഞത്.

പണം ശേഖരിക്കാനായി ഇരുവരും സന്ദീപ് ജെയിൻ്റെ വീട്ടിൽ പോയിട്ടുണ്ടെന്നും അവിടെ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നും ഗുപ്തയുടെ കുടുംബം പോലീസിനോട് പറഞ്ഞു. കുടുംബത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജെയിനെ പോലീസ് കസ്റ്റഡിയിലെത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരെയും കൊലപ്പെടുത്തിയതായി ജെയിൻ സമ്മതിക്കുകയും ചെയ്തു. അവർ ഗോയലിൻ്റെ മൃതദേഹം ചാക്കിലാക്കി ഗുപ്തയുടെ കാറിൽ സൂക്ഷിച്ചു. ഗുപ്തയുടെ മൃതദേഹം ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നു. ജെയിൻ്റെ കുറ്റസമ്മത മൊഴിക്ക് ശേഷം കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ്‌ രണ്ട് കൂട്ടാളികളെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.