മോഹൻലാൽ ചിത്രം ബ്രോഡാഡിയിലും, 12th മാനിലും ഉണ്ണി മുകുന്ദൻ

സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയിലും 12th മാനിലും ഉണ്ണി മുകുന്ദൻ വേഷമിടുന്നു. നിലവിൽ തെലങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ദൃശ്യം 2 ന് ശേഷം മോഹൻലാൽ – മീന ജോഡികൾ ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. ‘ഭ്രമം’ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രരമാണ് ‘ബ്രോ ഡാഡി’.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണ് ’12th മാൻ’ പ്രഖ്യാപിച്ചു. ആൻ്റണി പെരുമ്പാവൂരാണ്  ഈ സിനിമയുടെയും നിർമ്മാതാവ്. ഇതിനു പുറമെ മലയാളത്തിൽ ഉണ്ണി മുകുന്ദൻ്റെ മൂന്നു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. വിഷ്ണു മോഹനാണ് ചിത്രത്തിൻ്റെ രചയിതാവും സംവിധായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകൻ്റെയും നിർമ്മാതാവിൻ്റെയും റോളുകൾ ഒന്നിച്ച്‌ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

‘അന്ധാദുൻ’ മലയാളം റീമേക് ചിത്രമായ ‘ഭ്രമം’, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഭ്രമം’ എ.പി. ഇന്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലൻ നിർവഹിക്കുന്നു.

പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എൻ്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Leave a Reply

Your email address will not be published.