സിനിമയില്‍ പുരുഷ മേധാവിത്വം ഉണ്ട് ; പ്രിയങ്ക പറയുന്നു.

മോഡലിങ്ങിലൂടെ സിനിമയിലെത്തി  അഭിനയ രംഗത്ത് സജീവമായ പ്രിയങ്ക 2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. വളരെ ചെറിയ കലയാളവിനുള്ളില്‍ തന്നെ മികച്ച ഒരു അഭിനേത്രി എന്ന പേര് സമ്പാതിക്കാന്‍ കഴിഞ്ഞ ഇവര്‍ അഭിനയകലയിലെ തന്‍റെ അനിതരസാധാരണമായ വൈദഗ്‌ദ്ധ്യം കൊണ്ട് നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ സാഹിറ എന്ന കഥാപാത്രത്തിന്  2008-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവരെ തേടിയെത്തി. 

ദൃശ്യം 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്‍റെ  12-ത്ത് മാന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ പ്രിയങ്ക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ ആണ്‍കോയിമയുമായി  ബന്ധപ്പെട്ട് ഒരു ഓണ്‍ ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക തന്‍റെ അഭിപ്രായം പറയുകയുണ്ടായി.  സിനിമ ഒരു പുരുഷ മേധാവിത്വമേഖല തന്നെയാണ്. നായികമാര്‍ക്ക് സിനിമയില്‍ പ്രാധാന്യം കിട്ടുന്നില്ല എന്ന് എത്രയൊക്കെ പറഞ്ഞാലും, സിനിമ എന്ന വ്യവസ്സായം മുന്നോട്ട് പോകുന്നത് മിക്കപ്പോഴും നായക നടന്മാരെ വച്ചുകൊണ്ട് തന്നെയാണ്. അതിനെ നമ്മള്‍ അംഗീകരിയ്ക്കുക അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. നല്ല സിനിമകള്‍ ഉണ്ടാവണം എന്നതിനപ്പുറം നമുക്ക് മറ്റൊന്നും പറയാന്‍ കഴിയില്ല.

പക്ഷേ ഇപ്പോള്‍ സിനിമ ഒരുപാട് മാറിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഉള്ളത് പോലെയല്ല ഇപ്പോള്‍ കൂടുതലും കഥയ്ക്കാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. താരമൂല്യം എന്നതിനപ്പുറം മികച്ച തിരക്കഥകള്‍ നോക്കി സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എത്ര വലിയ താരം ആണെങ്കില്‍പ്പോലും തിരക്കഥ നന്നായില്ലങ്കില്‍ ആരും അംഗീകരിക്കില്ല എന്ന നിലയിലായി  കാര്യങ്ങള്‍ മാറി. പലപ്പോഴും ചില ചെറിയ ചിത്രങള്‍ മികച്ച വിജയം കരസ്ഥമാക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.

Leave a Reply

Your email address will not be published.