മറ്റ് മാര്‍ഗമില്ലാതെ ആണ് ആ കടും കൈ ചെയ്യേണ്ടി വന്നതെന്ന് ശ്രീനിവാസ്സന്‍ !!

പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ കോമഡി എൻ്റെർടൈനര്‍ ആയിരുന്നു മേഘം. മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ച നാലാമത്തെ സംവിധാന സംരംഭം ആയിരുന്നു ഇത് .
മമ്മൂട്ടി, ദിലീപ് , ശ്രീനിവാസന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ശ്രീനിവാസ്സന്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങളുള്ള ചിത്രത്തില്‍ ശ്രീനിവാസ്സന്‍റെ മനോഹരമായ ഒരു ഡാന്‍സും ഉള്‍പ്പെട്ടിരുന്നു എന്നതാണ് മേഘം എന്ന ചിത്രത്തിന്‍റെ മറ്റൊരു  അപൂര്‍വത. മേഘത്തില്‍ താന്‍ ഡാന്‍സ് കളിയ്ക്കാന്‍ നിര്‍ബന്ധിതനായതാണെന്ന് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി . 

മേഘത്തില്‍ പ്രിയദര്‍ശന്‍ തന്നെ നിര്‍ബന്ധിച്ചു ഡാന്‍സ് ചെയ്യിപ്പിച്ചതാണെന്നാണ് ഇതിനെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നത് . നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ ഡാന്‍സ് ചെയ്തതിനു ശേഷം തന്നിലേക്ക് വന്ന ഒരു വയ്യാവേലിയായിരുന്നു മേഘം സിനിമയിലെ ഡാന്‍സ്. പ്രിയദര്‍ശന്‍ ഇതിനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും ഇതില്‍ നിന്നും ഒന്നു രക്ഷപപെട്ടാല്‍  മതിയായിരുന്നു എന്നാണ് തന്‍റെ ചിന്തയെന്ന്
ശ്രീനിവാസ്സന്‍ പറയുന്നു. അങ്ങനെ മറ്റ് നിവര്‍ത്തിയില്ലാതെ  പ്രൊഡക്ഷന്‍ കണ്ട്രോളറെ വിളിച്ചു വിവരം പറഞ്ഞു. തനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ല, അതുകൊണ്ട് നാട്ടിലേക്ക് ഒരു ടിക്കറ്റ് സംഘടിപ്പിച്ച്‌ തരണം, താന്‍ സെറ്റില്‍ നിന്നും പോവുകയാണെന്നും അറിയിച്ചു. എന്നാല്‍ ഇത്  പ്രിയന്‍ അറിഞ്ഞു. താന്‍ എവിടേയും പോകില്ലന്നും മമ്മൂട്ടിക്കും പ്രിയ ഗില്ലിനുമൊപ്പം താനും ഇതില്‍ ഡാന്‍സ് കളിച്ചിരിക്കും.

ജീവന്‍ പോയാലും തനിക്ക്  ഡാന്‍സ് ചെയ്യാന്‍ കഴിയില്ലന്നു പറഞ്ഞിട്ടും പ്രിയന്‍ വിട്ടില്ല. ഡാന്‍സ് ചെയ്യാതെ ഇവിടുന്നു മുങ്ങിയാല്‍ തന്നെ പ്രിയന്‍ കൊല്ലുമെന്നും അതുകൊണ്ട് ഡാന്‍സ് ചെയ്തിട്ട് ജീവന്‍ പോകുന്നതല്ലേ നല്ലത് എന്നും തിരിച്ചു ചോദിച്ചു. ഏതായലും ഡാന്‍സ് കളിച്ചില്ലേലും ജീവന്‍ നഷ്ടപ്പെടും എന്ന ബോധോദയം ഉണ്ടയാതിനാല്‍ മാത്രമാണ് താന്‍ മമ്മൂട്ടിക്കും പ്രിയ ഗില്ലിനുമൊപ്പം ഡാന്‍സ് ചെയ്ത് ആടിപ്പാടിയതെന്ന് ശ്രീനിവാസന്‍ തമാശ രൂപേണ പറഞ്ഞു.

Leave a Reply

Your email address will not be published.