തന്‍റെ സോള്‍മേറ്റിനെക്കുറിച്ച് വെളിപ്പെടുത്തി മീനാക്ഷി ദിലീപ് !

പൊതുവേ സമൂഹ മാധ്യമങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള സെലിബ്രറ്റി കിഡ് ആണ് മീനാക്ഷി ദിലീപ്.  മലയാളത്തിലെ ഒട്ടുമിക്ക വാര്‍ത്താ മാധ്യമങ്ങളും ക്യാമറാക്കണ്ണുകളുമായി     കാത്തിരിക്കുന്ന താര ദമ്പതികളുടെ മകള്‍ എന്നതുകൊണ്ട് തന്നെ പലപ്പോഴും മീനാക്ഷി തന്‍റെ പൊതു ഇടങ്ങളിലുള്ള സാന്നിധ്യം കുറക്കുന്നതുമാവാം. സൈബറിടങ്ങളില്‍ പോലും  തന്‍റെ ചിത്രങ്ങള്‍ അങ്ങനെ പങ്ക് വയ്ക്കാറുമില്ല. അതുകൊണ്ട് തന്നെ മീനാക്ഷി പങ്ക് വയ്ക്കുന്ന ചിത്രങ്ങളൊക്കെയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകറുണ്ട്. തന്‍റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദിനൊപ്പമുളള ചിത്രമാണ് മീനാക്ഷി കഴിഞ്ഞ ദിവസ്സം പങ്കുവച്ചത്.

ആത്മമിത്രങ്ങളില്‍ വിശ്വാസമില്ലായിരുന്നു പക്ഷേ. ‘എന്ന ടൈറ്റിലോടെ ആണ് മീനാക്ഷി ഈ ചിത്രം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിന് ഉടന്‍ തന്നെ നമിത പ്രമോദ് മറുപടി കമന്‍റും ചെയ്തു. ജീവിതത്തിലെ മുത്തുമണി’
എന്നായിരുന്നു നമിതയുടെ ആ കമൻ്റ്. മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്തുക്കളിലൊരാണ് നമിത പ്രമോദ്. ദിലീപിന്‍റെ സുഹൃത്തായ നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മില്‍ ആഴത്തിലുള്ള സൌഹൃദം ഉള്ളതായി പലര്‍ക്കും മനസിലായത്.

മീനാക്ഷിയുമായുളള തന്‍റെ  സൌഹൃദത്തെക്കുറിച്ച് അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ നമിത പറയുകയുണ്ടായി.  മീ​നാ​ക്ഷി​യും നാദിര്‍ഷയുടെ മകള്‍ ആയിഷയും തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും താന്‍ മിക്കപ്പോഴും അവരെ വിളിക്കാറുണ്ടെന്നും തമ്മില്‍ വല്ലാത്ത ഒരു ആത്മ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും നമിത പറയുകയുണ്ടായി.   ​

തന്‍റെ അച്ഛനും അമ്മയും വെള്ളിത്തിരയിലെ മിന്നും താരങ്ങളായി നിറഞ്ഞു  നില്‍ക്കുമ്ബോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര തല്‍പര്യമില്ല എന്നാണ് മീനാക്ഷിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത് . ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് തന്‍റെ മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.