ഒടുവില്‍ എനിക്ക് തന്നെ അത് മടുത്തു താല്‍പ്പര്യം നഷ്ടപ്പെട്ടു ; ജ്യോതിക

പഞ്ചാബില്‍ ജനിച്ച് മുംബയില്‍ കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കി തമിഴകത്തിന്‍റെ താരറാണി ആയി മാറിയ ഉത്തരേന്ത്യന്‍ സ്വദേശിയാണ് ജ്യോതിക. പ്രിദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച  ഡോളി സജാകെ രഖന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഈ ചിത്രത്തില്‍ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ. ഇതൊരു ശരാശരി വിജയ ചിത്രമായിരുന്നെങ്കിലും പിന്നീട് ജ്യോതികക്ക് കൂടുതല്‍ അവസ്സരങ്ങള്‍ ലഭിക്കുന്നത് തമിഴില്‍ ആയിരുന്നു. മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച  ഇവരുടെ ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട്  നിരവധി വിജയ ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചു. ഖുശിയും ചന്ദ്രമുഖിയുമൊക്കെ ജ്യോതികയുടെ ഏറ്റവും ശ്രദ്ധേയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ  ചിത്രങ്ങളാണ്.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടനായ സൂര്യയെ ആണ് ജ്യോതിക വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം ജ്യോതിക സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോള്‍ മികച്ച കുടുംബിനിയായി കഴിയുന്ന ഇവര്‍  സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.  

തനിക്ക് ഷൂട്ടിങ്ങ് തീരെ ഇഷ്ടമല്ല, വിവാഹം കഴിഞ്ഞതില്‍ വലിയ സന്തോഷംആണ് തനിക്കുള്ളതെന്നും ജ്യോതിക പറയുന്നു. നീണ്ട പത്തു വര്‍ഷം താനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ ചെലവഴിച്ചു. അവസാനം തനിക്ക് തന്നെ അത് മടുത്തു. താല്‍പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം എന്നത് വലിയ സന്തോഷമുള്ള കാര്യം ആയിരുന്നു. സൂര്യ തന്നോട്  വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ആലോചിക്കാതെ തന്നെ  സമ്മതം മൂളി. രണ്ടു പേരുടേയും വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ തൊട്ടടുത്ത മാസം തന്നെ വിവാഹം നടത്താന്‍ താന്‍ തയാറായി. കൂടുതല്‍ ആലോചന ഒന്നും തന്നെ വേണ്ടി വന്നില്ല. അത്രയധികം സന്തോഷമായിരുന്നു തനിക്കെന്നും ജ്യോതിക പറയുന്നു.

Leave a Reply

Your email address will not be published.