കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ. കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കായിക താരവും വയനാട് സ്വദേശിനിയുമായ വിദ്യാർത്ഥിനിയെ ഗ്രൗണ്ടിൽ വെച്ച് ശാരീരിക ഉപദ്രവമേൽപ്പിക്കുകയും കായികതാരമായ വിദ്യാർത്ഥിയെ ഗ്രൗണ്ടിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് ഫോണിൽ വിളിച്ച് അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് വിദ്യാർഥി നൽകിയ പരാതിയിന്മേലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് മുൻപും ഇയാൾക്കെതിരെ പീഡന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്കൂളിൽ കായികാധ്യാപകനായിരിക്കെയാണ് ഇയാളെ പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ പിന്നീട് താമരശ്ശേരി രൂപതക്ക് കീഴിലെ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നിയമിക്കുകയായിരുന്നു. ഇയാൾക്കെതിരെ നാട്ടുകാർ സ്കൂൾ മാനേജറായ പള്ളി വികാരി ഉൾപ്പെടെയുള്ളവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.
മിനീഷ് ലൈംഗിക ചുവയുള്ള ഭാഷയിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു. കേട്ടാലറക്കുന്ന ചീത്ത വാക്കുകൾ ആണ് ഫോൺ സംഭാഷണത്തിനിടെ അധ്യാപകൻ പ്രയോഗിച്ചത്. മനീഷ് ഉപദ്രവിക്കുന്നതായി മറ്റു വിദ്യാർത്ഥികളും സ്കൂളിൽ പരാതിപ്പെട്ടിരുന്നെങ്കിലും സ്കൂൾ അധികൃതർ നടപടിയെടുത്തിരുന്നില്ല.
എന്നാൽ ഇതുവരെയും ആരും പൊലീസിൽ പരാതിപ്പെടാനും തയ്യാറായിരുന്നില്ല. പൊലീസിലോ സ്കൂളിലോ പരാതിപ്പെടരുതെന്ന് മനീഷ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായി വിദ്യാർത്ഥികളെ ഉപദ്രവിച്ചു കൊണ്ടിരുന്ന അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്രയും കാലം സ്കൂൾ അധികൃതരും കൈകൊണ്ടിരുന്നത്. വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിച്ച സ്കൂൾ അധികൃതരുടെ നിലപാടിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.