മുസ്തഫ രാജുമായുമായുള്ള വിവാഹം നിയമ സാധുതയില്ലാത്തതെന്ന ആരോപണത്തിൽ പ്രതികരിച്ച്‌ നടി പ്രിയാമണി

നടി പ്രിയാമണിയുമായുള്ള മുസ്തഫ രാജിൻ്റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആദ്യഭാര്യ ആയിഷയുടെ ആരോപണത്തിൽ പ്രതികരിച്ച്‌ നടി പ്രിയാമണി രംഗത്ത്. ബോളിവുഡ് ഹംഗാമയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം. ‘എനിക്കും മുസ്തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച്‌ ചോദിച്ചാൽ, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീർച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അകലെയായിരിക്കുമ്പോഴും ദിവസവും പരസ്പരം സംസാരിക്കണമെന്നത് ഞങ്ങൾക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങൾ പരസ്പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കിൽ ഒഴിവു കിട്ടുമ്പോൾ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിൻ്റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്’ പ്രിയാമണി പറയുന്നു.

താനുമായുള്ള വിവാഹബന്ധം മുസ്തഫ ഇനിയും വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആദ്യഭാര്യ ആയിഷയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്തഫയ്ക്കും പ്രിയാമണിക്കുമെതിരെ ഒരു ക്രിമിനൽ കേസും ഗാർഹിക പീഡനാരോപണം ഉയർത്തി മറ്റൊരു മുസ്തഫയ്‌ക്കെതിരെ മറ്റൊരു കേസും നൽകിയിട്ടുണ്ട് ആയിഷ. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു പോലുമില്ലെന്നാണ് ആയിഷയുടെ ആരോപണം.

എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നായിരുന്നു മുസ്തഫയുടെ പ്രതികരണം. ”ഞാനും ആയിഷയുടെ 2010 മുതൽ പിരിഞ്ഞാണ് താമസിക്കുന്നത്. 2013ൽ വിവാഹമോചിതരാവുകയും ചെയ്തു. പ്രിയാമണിയുമായുള്ള എൻ്റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത്?’, മുസ്തഫ ചോദിക്കുന്നു.

വിവാഹമോചനം നേടിയെന്നും, രണ്ടു മക്കളുടെ ആവശ്യങ്ങൾക്ക് കൃത്യമായി പണം നൽകാറുണ്ടെന്നുമാണ് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്രയും വർഷങ്ങളായി പ്രതികരിക്കാത്തയാൾ ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയതിനെയും മുസ്തഫ ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു മുസ്തഫയും താനുമായുള്ള വിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ല എന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച്‌ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയത്. ‘മുസ്തഫയും ഞാനും ഇപ്പോഴും നിയമപരമായി വിവാഹിതനാണ്. അതിനാൽ തന്നെ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണ്. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഞങ്ങൾ ഡിവോഴ്‌സിന് അപേക്ഷിട്ടു പോലുമില്ല. എന്നാൽ മുസ്തഫ കോടതിയിൽ താൻ അവിവാഹിതനാണ് എന്നാണ് അറിയിച്ചത്’, ആയിഷ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. മുസ്തഫയ്ക്ക് എതിരെ ഗാർഹീകപീഡനകേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.