മകൾ അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ന്യൂ ഡൽഹി : ജാതി മാറി വിവാഹം കഴിച്ചതിൻ്റെ പേരിൽ ഗർഭിണിയായ സ്വന്തം മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു. 20 കാരിയായ ഖുശ്ബു കുമാരി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ ധൻബാറിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ആസൂത്രിതമായി നടത്തിയ കൊലപാകമാണിതെന്ന് പൊലീസ് പറഞ്ഞു.

പിതാവ് റാം പ്രസാദ് ഭാര്യയെയും ഗർഭിണിയായ മകളെയും ഒരു സ്ഥലം കാണിക്കാനെന്ന വ്യാജേന വീട്ടിൽ നിന്ന് അകലെയൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞ സ്ഥലത്തുവച്ച്‌ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്തുന്നിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 20 കാരിയായ ഖുശ്ബു കുമാരി ഗർഭിണിയായിരുന്നു.

ഇവരുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്തുനിന്ന് പിന്നീടാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിലാണ് ഇയാൾ മകളെയും ഭാര്യയെയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. സ്ഥലത്തുവച്ച്‌ ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്‌ മകളെ നിരവധി തവണ കുത്തി. രക്തത്തിൽ കുളിച്ച മകളെ രക്ഷിക്കാൻ വേണ്ടി മാതാവ് അലറി കരഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ച്‌ കിടക്കുന്ന മകളുടെ മൃതദേഹം കണ്ട് മാതാവ് ബോധരഹിതയായി. സമീപവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്.

ഒപ്പം ബോധരഹിതയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് മാസങ്ങൾക്ക് മുൻപ് മകൾ മറ്റൊരു ജാതിയിൽപ്പെട്ട ഒരാളെ വിവാഹം ചെയ്തതിൽ ഭർത്താവ് അസന്തുഷ്ടനായിരുന്നു എന്ന് സ്ത്രീ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രതിയെ  കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.