‘ഈരമന റോജാവേ’എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മഹാലക്ഷ്മി എന്ന മോഹിനി. തമിഴില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഇവര്‍ മലയാളത്തിലേക്കും എത്തുന്നത്. ഗസൽ എന്ന ചിത്രത്തില്‍ വിനീതിന്റെ നായികയായി മലയാളത്തില്‍ എത്തിയ മോഹിനി ഒരേ സമയം വിവിധ ഭാഷകളില്‍ തന്റെ കഴിവ് തെളിയിക്കുകയും വിജയം വരിക്കുകയും ചെയ്ത താരമാണ്. മലയാളത്തിലും തമിഴിലും മാത്രമല്ല ഹിന്ദിയിലും ഭാഗ്യം പരീക്ഷിച്ച ഇവര്‍ പരാജയം അധികം അറിയാത്ത നടിയാണെന്ന് വേണമെങ്കില്‍ പറയാം. നാടോടി, പഞ്ചാബി ഹൗസ്, ഉല്ലാസ പൂങ്കാറ്റ്, മീനാക്ഷി കല്യാണം, പട്ടാഭിഷേകം തുടങ്ങി ഒരിയ്ക്കലും മറക്കാത്ത നിരവധി ചിത്രങ്ങൾ ഇന്നും മോഹിനിയുടേതായി ഉണ്ട്.

എന്നാല്‍ സിനിമ എന്ന സ്വപ്ന സഞ്ചാര പഥത്തില്‍ നിന്നും ഒരു സുവിശേഷ പ്രാസംഗികയുടെ റോളിലേക്ക് അവര്‍ മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അതിനു പ്രധാനമായും കാരണമായത് ആകട്ടെ സിനിമയില്‍ നിന്നും വിട്ടു നിന്നപ്പോഴുടലെടുത്ത കടുത്ത മാനസ്സിക സംഘര്‍ഷങ്ങളും. പലപ്പോഴും ഡിപ്രഷനിലേക്ക് വീണു പോയ തനിക്ക് തൻ്റെ വീട്ടുജോലിക്കാരി തന്ന ബൈബിളാണ് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായകമായതെന്ന് അവര്‍ പറയുന്നു. നല്ലൊരു ഭര്‍ത്താവും കൈ നിറയെ സാമ്പാദ്യവും ലഭിച്ചു എന്നിട്ടും ജീവിതത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. തനിക്ക് എന്തുകൊണ്ടോ ഭർത്താവിനെ ഉൾക്കൊള്ളാനായില്ല. ഒന്നിലും തന്നെ സംതൃപ്തി കണ്ടെത്താനുമായില്ല. എന്നാല്‍ ബൈബിള്‍ തന്നെ കൈ പിടിച്ച് ഉയർത്തി, അങ്ങനെ ക്രിസ്തുമതം സ്വീകരിച്ചു ക്രിസ്റ്റീന ആയി.
ക്രിസ്തുമതം സ്വീകരിച്ചതിനാല്‍ തൻ്റെ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു. ഇപ്പോൾ കുടുംബവുമൊത്ത് സമാധാന പൂര്‍ണമായ ഒരു ജീവിതം ആസ്വദിക്കുന്നു. തന്റെ രണ്ടു ആണ് മക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ക്ക് താനൊരു അടുത്ത സുഹൃത്താണെന്നും അവര്‍ തന്നോടു എല്ലാം തുറന്നു സംസാരിക്കുമെന്നും മോഹിനി പറയുന്നു.