പതിറ്റാണ്ടുകളായി സൌത്ത് ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് റഹ്മാന്. 80 കളിലെ മലയാള സിനിമാ ശാഖയുടെ ഒഴിച്ചുകൂടാനാകത്ത അത്ഭുതക്കൂട്ടിന്റെ പ്രധാനപ്പെട്ട ചേരുവ ആയിരുന്നു അദ്ദേഹം. മമ്മൂട്ടിയും സഹോദരനായ റഹ്മാനും അന്നത്തെ സിനിമാ മുഖ്യ ധാരാ സിനിമയുടെ നിറ സാന്നിധ്യമായിരുന്നു. ഇടക്കെപ്പോഴോ സിനിമയില്‍ നിന്നും ഒരു ഇടവേള അദ്ദേഹം എടുത്തിരുന്നെങ്കിലും ഒരിയ്ക്കലും തിരശീലയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്നിട്ടില്ല.

ഒരുകാലത്ത് റഹ്മാൻ്റെയും മുന്‍ നിര നായികമാരുടെയും പേരുകള്‍ ചേര്‍ത്ത് അനവധി ഗോസ്സിപ്പുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. ശോഭനയുടെയും രോഹിണിയുടെയും ഒക്കെ പേരിനൊപ്പം റഹ്മാൻ്റെ പേരും ചേര്‍ത്ത് അനവധി കഥകള്‍ പലരും പടച്ചു വിട്ടു. എന്നാല്‍ ഇത്തരം ഊതിപ്പെരുപ്പിച്ച കഥകളോടൊന്നും അദ്ദേഹം ഒരിയ്ക്കലും പ്രതികരിച്ച് കണ്ടില്ല. പക്ഷേ തന്നെ മനസ്സികമായി വിഷമിപ്പിച്ച ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
സിനിമാ ജീവിതത്തില്‍ പലപ്പോഴും നിരവധി ഗോസിപ്പുകള്‍ തൻ്റെ പേരില്‍ ഉയര്‍ന്നിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു തരത്തിലുമുള്ള വിഷമവും തനിക്ക് തോന്നിയിട്ടില്ല. ഈ പ്രഫഷനില്‍ ഇതൊക്കെ സര്‍വ സാധാരണം ആണെന്ന് ആദ്യമേ തന്നെ അറിവുള്ളതായിരുന്നു. എന്നാല്‍ തനിക്ക് ആകെ ഉണ്ടായിരുന്ന ടെന്‍ഷന്‍ ഇതൊക്കെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ എന്ത് കരുതും എന്നത് മാത്രമായിരുന്നു. ഒരിയ്ക്കലും ഭാവിയെക്കുറിച്ചോ കരിയറിനെ കുറിച്ചോ തനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. എന്നാല്‍ ആകെ ദുഃഖം തോന്നിയത് നടി സിത്താര ഉള്‍പ്പെട്ട ഒരു സംഭവത്തില്‍ മാത്രം ആയിരുന്നു.
സിത്താരയുമായി വളരെ നല്ല സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് ആണ് അവരെ കണ്ടിരുന്നത്. താന്‍ എടി പോടീ എന്ന് വിളിച്ച് സംസാരിച്ചിട്ടുള്ളത് അവരെ മാത്രം ആയിരുന്നു. അത്രത്തോളം സൗഹൃദം അവരുമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് അവര്‍ തന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചതായി അദ്ദേഹം ഓര്‍ക്കുന്നു . താന്‍ നായകനായ ഒരു തമിഴ് ചിത്രത്തില്‍ സിത്താരയെ തൊട്ട് അഭിനയിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ സിത്താരയെ തൊട്ട് അഭിനയിക്കാന്‍ പാടില്ല എന്ന് അവര്‍ വാശി പിടിച്ചു. അതിൻ്റെ പേരില്‍ ലൊക്കേഷനില്‍ അതൊരു വലിയ ചര്‍ച്ച ആയി മാറി. ഒടുവില്‍ സര്‍വ്വ നിയന്ത്രണവും വിട്ട് സെറ്റില്‍ നിന്ന് ഇറങ്ങി പോയി. തനിക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു ആ സെറ്റില്‍ സംഭവിച്ചതെന്നും റഹ്മാന് പറഞ്ഞു.