വർഷം 23 കഴിഞ്ഞു അലക്സ് പ്രിയപ്പെട്ടവരെ ഒന്ന് വാരിപ്പുണർന്നിട്ട്. ഇപ്പോൾ ഇതാ ആ നഷ്ടപ്പെട്ട കൈകള്‍ക്ക് പകരം പുതിയ കൈകള്‍ തുന്നിച്ചേര്‍ത്ത വേദനാജനകമായ ആ ശസ്ത്രക്രിയ വിജയത്തിൽ എത്തിയിരിക്കുകയാണ്. ഫെലിക്സ് ഗ്രെറ്റര്‍സണ്‍ എന്ന 49 വയസ്സുള്ള ദൈവ പുത്രൻ ആണ് പുതിയ കൈകള്‍ തുന്നി ചേർത്ത് ലോകത്തേക്ക് വീണ്ടും പറന്നുയരാൻ പോകുന്നത്.

1997 വരെ വളരെ ഊർജ്ജസ്വലനായിരുന്നു ഫെലിക്സ്. ആ ജീവിതം മുന്നോട്ടു പോകുമ്പോൾ 1998ല്‍ ഒരു വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ വലിയ അപകടത്തിലാണ് ഫെലിക്സിന് തൻ്റെ രണ്ട് കൈകളും ഇല്ലാതാക്കുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ 54 ഓളം ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി എങ്കിലും പിന്നീടുള്ള മൂന്നുമാസത്തോളം കോമയിലായിരുന്നു ഫെലിക്സ്. ജീവൻ രക്ഷിക്കാൻ കൈകൾ മുറിച്ചു മാറ്റുകയേ ഇനി രക്ഷയുള്ളൂ എന്ന് മനസ്സിലാക്കാൻ ഡോക്ടർമാർ കൈകൾ സ്വയം മുറിച്ചുമാറ്റുക ആയിരുന്നു. ബെഡിൽ കിടക്കവേ കൈകൾ മുറിച്ചു മാറ്റുന്നത് ഹെലിക്സ് നോക്കി ഇരുന്നു

പിന്നീട് പൂർണ്ണ ബോധം വെച്ചപ്പോൾ കൈകള്‍ ഇല്ലാത്ത അവസ്ഥ ഓർത്ത് മാനസിക വിഷമത്തിലായിരുന്ന യുവാവ് ഹോസ്പിറ്റലിൽ അലറിവിളിച്ചു. പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി ജീവിച്ച ഫെലിക്സ് 2007ല്‍ ഒരു പരസ്യം കാണാന്‍ ഇടയായതാണ് ഫെലിക്സിന്റെ കരങ്ങൾക്ക് പുതുജീവൻ നൽകാൻ കാരണമായത്
1988 ല്‍ ആദ്യമായി ഐസ്ലന്ഡ് യൂനിവേഴ്സിറ്റിയിലെ സര്‍ജനായ ഡോ. ജീന്‍ മക്കള്‍ ഡുബെര്‍നാര്‍ഡ് ഒരു കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്ത്തതിനെക്കുറിച്ചായിരുന്നു വാർത്ത. അവിടെനിന്നും ആഗ്രഹം തോന്നിയ ഫെലിക്സ് തുടര്‍ന്ന് ഡോക്ടറുമായി സംസാരിച്ചു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളിലൂടെ നാലുവര്‍ഷത്തിന് ശേഷം ഫെലിക്സിന്റെ ആഗ്രഹം നിറവേറ്റാൻ സമ്മതിച്ചു. പക്ഷെ അവിടെ നേരിടേണ്ടി വന്ന വെല്ലുവിളി തുന്നി ചേർക്കാൻ സാമ്യമായ രണ്ടു കൈ കിട്ടുക എന്നതായിരുന്നു.
കുറെ നാളുകളിലെ തിരച്ചിലിനൊടുവിൽ കൈകളുമായി സാമ്യമുള്ള കൈകൾ കിട്ടി. അങ്ങനെ ഫെലിക്സിന്റെ കൈ ഇല്ലാതായി 23 വർഷം തികഞ്ഞ ഈ സമയത്താണ് 15 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തത്. ഇപ്പോൾ ഫെലിക്സിന് അല്പം വേദന സഹിക്കേണ്ട വരുന്നുണ്ടെങ്കിലും തൻ്റെ കുടുംബത്തെ കെട്ടിപ്പിടിക്കാൻ സാധിക്കും