സുരക്ഷക്ക് വേണ്ടി മാത്രം സുക്കർബർഗ് ദിവസം ചിലവാക്കുന്നത് എത്ര എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും !!

ലോകത്ത് കോവിഡ് സാമ്പത്തികമായും ശാരീരികമായും ജനങ്ങളെ മുഴുവൻ തകർത്തപ്പോഴും കോടീശ്വരമാർക്ക് മാത്രം ഒരു തരത്തിലുള്ള കുഴപ്പവും പറ്റിയിട്ടില്ല. അവർ സുരക്ഷയ്ക്ക് ചെലവിടുന്ന പൈസ പ്രതിവർഷം കൂടുന്നതല്ലാതെ കുറയുന്നില്ല. സിലിക്കണ്‍ വാലിയിലെ വമ്പൻ മുതലാളിമാർ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ദിനംപ്രതി ചിലവാക്കുന്ന പൈസയുടെ കണക്ക് കേട്ടാൽ അതിശയം തോന്നും. ഇതേപ്പറ്റി ഒരു റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം പ്രോട്ടോകോൾ വെബ്‌സൈറ്റിലൂടെ പുറത്തു വന്നിരുന്നു

അവർക്ക് വരുന്ന കൊലപാതക ഭീഷണി നിറഞ്ഞ കോളുകൾ, അറ്റാക്കുകൾ,  തുടങ്ങി എതിരെ വരുന്ന പല കാരണങ്ങളെയും നേരിടുന്നതിനു വേണ്ടിയാണ് വമ്പൻ മുതലാളിമാർ ഇത്രയും പൈസ ചെലവാക്കുന്നത് . അവർ അതിനായി ഒരു വലിയ ഏജൻസിയെ തന്നെ സെറ്റ് ചെയ്തിട്ടുണ്ടായിരിക്കും.

സുരക്ഷയ്ക്ക് വേണ്ടി പണം ചെലവാക്കുന്നതിൽ റിപ്പോർട്ട് പ്രകാരം ഒന്നാമനായി നിൽക്കുന്നത്  ഫേസ്‌ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ്. 2019 അവസാനത്തോട് അടുക്കുമ്പോ 152 കോടി രൂപയായിരുന്ന സുക്കർബർഗിന്റെ ചിലവ് , 2020 -ല്‍ 171 കോടി ആയി മാറിയിരുന്നു . വരുംകാലങ്ങളിൽ അതിലും കൂടുതൽ ആവാൻ സാധ്യതയുണ്ട്…!!

കണക്കുകൾ കൂട്ടി നോക്കുമ്പോൾ ദിനംപ്രതി 46 ലക്ഷം രൂപയാണ് സുക്കര്‍ബര്‍ഗ് സ്വയരക്ഷയ്ക്ക് വേണ്ടി  കൊടുക്കേണ്ടിവരുന്ന പൈസ . സുക്കർബർഗ് ഒന്നാം സ്ഥാനത്ത് ആണെങ്കിൽ രണ്ടാം സ്ഥാനത്ത് ഫേസ്‌ബുക്കിന്റെ തന്നെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയ ഷെറില്‍ സാന്‍ഡ്ബര്‍ഗ് ആണ് എന്നതാണ് മറ്റൊരു കൗതുകം.  56 കോടി രൂപയാണ് അദ്ദേഹത്തിന്റെ ചിലവ് . അതിനു പിന്നിൽ ഉള്ളത് 40 കോടിക്ക് അടുത്തു ചിലവിടുന്ന  ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ആണ്. ലിഫ്റ്റ് കമ്പനി ഓണർ  ജോണ്‍ സിമ്മര്‍ ആണ് 15 കോടിയുമായി നാലാം സ്ഥാനത്ത്. ഇതു മാത്രമല്ലാതെ  12 കോടിക്ക് മുകളിൽ ചെലവിടുന്ന സ്നാപ്പിൻ്റെ  ഇവാന്‍ സ്പീജല്‍, 13 കോടിയോളം ചെലവിടുന്ന ഒറാക്കിളിലെ ലാറി എലിസണ്‍, എന്നിവരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.