മലയാളത്തിലെ ക്ലാസ്സിക് ഹിറ്റുകളുടെ സംവിധായകന് ഹരിഹരന് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച് 1992 ല്‍ പുറത്തിറങ്ങിയ സര്‍ഗം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് മനോജ് കെ. ജയന്. ചുഴലി രോഗം ബാധിച്ച കൌമാരക്കാരനായ കുട്ടന് തമ്പുരാനായി മനോജ് കെ ജയന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. സര്‍ഗത്തിലെ കുട്ടന് തമ്പുരനില് നിന്നുള്ള അദ്ദേഹത്തിന്റെ പടിപടിയായുള്ള വളര്‍ച്ച പിന്നീട് മലയാളവും തമിഴും കടന്നു പോയി. അതേ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അന്നത്തെ യുവ നടന് മാരില്‍ മുന്‍ പന്തിയിലുള്ള വിനീത് ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ ചോക്ലേറ്റ് ഹീറോ എന്നു വേണമെങ്കില്‍ വിനീതിനെ നമുക്ക് വിളിക്കാം. വിനീതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മനോജ് കെ ജയന് പറയുകയുണ്ടായി.

വിനീത് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തിയാണെന്ന് മനോജ് പറയുന്നു. വളരെയേറെ ആത്മാര്‍ത്ഥതയുള്ള നടനാണ്. വിനീതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്ന് മനോജ് പറയുന്നു. വിനീത് ഒരു ഒരു മിനി പ്രേം നസീറാണ്. ആരെയും വേദനിപ്പിക്കുന്ന ആളല്ല വിനീതെന്നും ഒരാളെക്കുറിച്ച് താന്‍ കുറ്റം പറഞ്ഞാല്‍പ്പോലും അത് പോട്ടെ വിട്ടേക്കൂ എന്നു പറഞ്ഞ് ആ വിഷയം മാറ്റുമെന്നും മനോജ് കെ ജയന് പറയുന്നു. ആരെക്കുറിച്ചും കുറ്റം പറയുന്ന ആളല്ല വിനീതെന്നും അദ്ദേഹം നൃത്തത്തോട് കാണിക്കുന്ന അര്‍പ്പണ മനോഭാവവും ആത്മാര്‍ഥതയും കണ്ടുപഠിക്കേണ്ടതാണെന്നും ഒരു തികഞ്ഞ കലാകാരനാണ് വിനീത് എന്നും താരം കൂട്ടിച്ചേര്‍ത്തു .
1987ല്‍ റിലീസായ ‘എൻ്റെ സോണിയ’ എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്ത് കൊണ്ടാണ് മനോജിന്റെ സിനിമാ ജീവീതം ആരംഭിക്കുന്നത്. പിന്നീട് മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്തുവെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.