ഭർത്താവിന് പാമ്പുകടിയേറ്റു, മരിക്കുമെന്നുറപ്പായ ഭർത്താവ് ഭാര്യയെയും കടിച്ചു. ഒടുവിൽ സംഭവിച്ചത് !!

പലതരത്തിലുള്ള സ്നേഹബന്ധങ്ങളും പ്രണയങ്ങളും നമ്മുടെ ചുറ്റും കാണാനാവും.എന്നാൽ സ്നേഹം കൂടിയതുകൊണ്ട് ഭാര്യയെ “കൊല്ലാൻ ” ശ്രമിച്ചിരിക്കുകയാണ് ഈ ഭർത്താവ്. ബിഹാറിലെ സമസ്തപൂർ ജില്ലയിലെ ശങ്കർ റായി എന്ന യുവാവാണ് ഭാര്യയെ പിരിഞ്ഞിരിക്കാനാകാത്തതിനാൽ മരണത്തിൽ തന്നോടൊപ്പം ഭാര്യയേയും കൂട്ടാൻ ശ്രമിച്ചത്. ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്താൽ തൻ്റെ അവസാന ശ്വാസത്തിലും അതിന് ശേഷവും അവൾ തൻ്റെ കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് യുവാവ് ഈ കൃത്യം ചെയ്തത്. ഭർത്താവിൻ്റെ ഇത്രയും “കടുപ്പമേറിയ സ്നേഹ” പ്രകടനം കണ്ടു അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.

കഴിഞ്ഞദിവസമാണ് സംഭവങ്ങളുടെ തുടക്കം. രാത്രി വീട്ടിൽ വിശ്രമിക്കുന്നതിനിടെ ശങ്കർ റായിയെ ഉഗ്രവിഷമുള്ള പാമ്പ് കടിക്കുകയായിരുന്നു. കടിച്ച പാമ്പിനെ അദ്ദേഹത്തിന് കണ്ടെത്താനുമായില്ല. ഉഗ്രവിഷമേറ്റ് ശരീരം പ്രതികരിച്ചു തുടങ്ങിയതോടെ താൻ മരിക്കുമെന്ന് ശങ്കറിന് ഉറപ്പായി. എന്നാൽ തൻ്റെ സ്നേഹനിധിയായ ഭാര്യയെ വിട്ട് എങ്ങും പോകാൻ അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടുതന്നെ സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഭാര്യ അമരേന്ദ്രയുടെ കൈത്തണ്ട ഭർത്താവ് കടിച്ചു മുറിക്കുകയായിരുന്നു. കടിയുടെ  വേദനയിൽ ഭാര്യ ബഹളം വെക്കുകയും നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. ഭർത്താവിൻ്റെ വിഷമുള്ള കടിയേറ്റ് ഭാര്യയുടെ  നിലയും വഷളായി കൊണ്ടിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ ഉടനെ തന്നെ ഇരുവരെയും  ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഭർത്താവ് ശങ്കർ റായിയെ രക്ഷിക്കാൻ ഡോക്ടർമാർക്ക് ആയില്ല. ഭാര്യക്ക് തക്കസമയത്ത് ശുശ്രൂഷ നൽകിയതിനാൽ അവരുടെ ജീവൻ തിരിച്ചു പിടിക്കാനായി. ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും വളരെ സ്നേഹത്തോടെയാണ് ഈ ദമ്പതികൾ കഴിഞ്ഞുകൂടിയിരുന്നതെന്നും അയൽവാസികൾ പറഞ്ഞു. പാമ്പുകടിയേറ്റ വെപ്രാളത്തിൽ ആയിരിക്കും ഭാര്യയേയും ഭർത്താവ് കടിച്ചതെന്ന് അവർ പറഞ്ഞു.

Leave a Reply

Your email address will not be published.