രോഹിണി ഉച്ചത്തില്‍ നിലവിളിച്ചു, അത് കണ്ട് മണിയന്‍പിള്ള രാജു ആകെ ഭയന്നുപോയി.

1981-ൽ ബാലചന്ദ്രമേനോന്‍റെ  സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ്  സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷമാണ് മണിയൻപിള്ള രാജു എന്ന പേരില്‍ അറിയപ്പെട്ട്  തുടങ്ങിയത്. എന്നാൽ സുധീർ കുമാറിൻ്റെ ആദ്യ ചിത്രം 1975-ൽ ശ്രീകുമാരൻ തമ്പി സംവിധാനം നിര്‍വഹിച്ച മോഹിനിയാട്ടം ആയിരുന്നു.   

1982-ല്‍ പുറത്തിറങ്ങിയ ചിരിയോ ചിരി എന്ന ചിത്രത്തിലെ ഹാസ്യകഥാപാത്രത്തിലൂടെ തൻ്റെതായ ഒരു ശൈലി തന്നെ സൃഷ്ടിച്ച് മണിയന്‍പിള്ള  രാജു മലയാള സിനിമയിൽ കൂടുതല്‍  സജീവമായി. പിന്നീട് സുഹൃത്തായ പ്രിയദർശൻ്റെയും അനവധി ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി.  കഴിഞ്ഞ ദിവസ്സം തൻ്റെ  സമകാലികയായ  നടി രോഹിണി കരയാന്‍ ഇടയായ  അനുഭവം മണിയന്‍പിളള രാജു ഒരു ടോക് ഷോയില്‍ സംസാരിക്കവേ വെളിപ്പെടുത്തിയിരുന്നു.  

അറിയാത്ത വീഥികള്‍ എന്ന ചിത്രത്തില്‍  അഭിനയിക്കുമ്പോള്‍ ലൊക്കേഷനില്‍ ചുവപ്പ് നിറമുളള ഒരു പഴം കണ്ടിരുന്നു. ഇത് എന്താണെന്ന് വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍ അത്യാവശ്യം നല്ല എരിവുളള ഒരു മുളകാണിതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചാല്‍ കുറച്ച് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല എന്നും അവര്‍ അറിയിച്ചു. അപ്പോള്‍ അതേ സെറ്റില്‍ നടി രോഹിണിയും ഉണ്ടായിരുന്നു.
 

താന്‍ തന്ത്രപൂര്‍വം രോഹിണിയെക്കൊണ്ട്  ആ മുളക് തീറ്റിക്കുവാനുള്ള  ശ്രമം ആരംഭിച്ചു.  രോഹിണി  വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാമെന്നും ഉറപ്പായും കഴിച്ചു നോക്കണമെന്നും ആസ്സാധ്യ ടേസ്റ്റാണ് ഈ പഴത്തിനെന്നും രോഹിണിയെ പറഞ്ഞു വിശ്വസ്സിപ്പിച്ചു.  അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് കടിച്ചു.  സഹിക്കാവുന്നതിലും അപ്പുറം എരിവ് ആയിരുന്നു ആ മുളകിന്. എരിവ് സഹിക്കാന്‍ വയ്യാതെ രോഹിണി നിലവിളിച്ച് കരഞ്ഞു. ഷൂട്ടിങ്ങ് പോലും നിലച്ചു പോയി. രോഹിണിയുടെ കരച്ചില്‍ കണ്ട് തനിക്ക് വല്ലാതെ വിഷമായെന്നും മണിയന്‍ പിള്ള രാജു പറയുന്നു.  

ഒടുവില്‍ എല്ലാവരും ചേര്‍ന്ന്  ളിച്ചെണ്ണ കൊടുക്കുകയും  വായ്ക്കകത്ത് ഐസ് ഇട്ടു അശ്വസ്സിപ്പിക്കുകയും ഒക്കെ ചെയ്തു, എന്നാല്‍ രോഹിണിയുടെ മുഖം അപ്പോഴേക്കും ആകെ ചുവന്ന് വല്ലാതെ ആയിപ്പോയി. തനിക്കത് വല്ലാത്ത വിഷമം ആയെന്നും രോഹിണിയല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഉറപ്പായും തന്നെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തേനെയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ രോഹിണി വളരെ ക്ഷമയോട് കൂടി അത് നേരിട്ടെന്നും മാറ്റാരായാലും ആ അവസ്സരത്തിൽ  അങ്ങനെ പെരുമാരുമായിരുന്നില്ല എന്നും  അദ്ദേഹം പറയുന്നു.  

Leave a Reply

Your email address will not be published.