ടോറസ് ലോറി ഡ്രൈവർ സൂപ്പർ മാൻ ആയ കഥ കേരളത്തെ ഞെട്ടിക്കുന്നത് !! രക്ഷിച്ചത് കുറെ പേരുടെ ജീവൻ

പൊടുന്നനെയുള്ള നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും പലർക്കും പല സമയത്തും ഉണ്ടാകാറുണ്ട്. പലരും സ്വയം നിയന്ത്രിക്കാനാവാതെ അത്തരം സന്ദർഭങ്ങളിൽ തളരുകയാണ് പതിവ്. എന്നാൽ ഇവിടെ കൂറ്റൻ ലോറി ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർക്ക് നെഞ്ചുവേദന വന്നാലോ ! ഇത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം റാന്നിയിൽ സംഭവിച്ചത്. തിരക്കുള്ള റോഡിലൂടെ ലോഡുമായി ടോറസ് ലോറി ഓടിച്ചു കൊണ്ടിരിക്കെയാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ ഇദ്ദേഹം മനോധൈര്യം വീണ്ടെടുത്തു വാഹനം അപകടത്തിൽ പെടാതെ നിയന്ത്രിച്ച്  നടു റോഡിൽ നിർത്തിയിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം.ലോറി ഡ്രൈവർ സന്തോഷിൻ്റെ ഈ മനോധൈര്യത്തിൽ ഒഴിവായത് വൻ അപകടമാണ്.

കൂറ്റൻ ലോറി നടുറോഡിൽ കുടുങ്ങിയതോടെ വാഹന ഗതാഗതം സ്തംഭിച്ചു. ഇതിനെ തുടർന്ന് നാട്ടുകാരും ടാക്സി തൊഴിലാളികളും ബ്ലോക്ക് നിയന്ത്രിക്കാൻ ഇറങ്ങിയപ്പോഴാണ് ഗതാഗത തടസ്സമുണ്ടാക്കി ലോറി നടുറോഡിൽ കിടക്കുന്നത് കണ്ടത്. ശേഷം ലോറി പരിശോധിച്ചപ്പോഴാണ് സ്റ്റിയറിങ് വീലിലേക്ക് തലചാഞ്ഞു വീണ് സംസാരിക്കാൻ പോലുമാകാതെ  കിടക്കുന്ന ഡ്രൈവർ സന്തോഷിനെ കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെ  ലോറിയിൽനിന്ന് ഇറക്കി പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

നാട്ടുകാരിൽ ചിലർ ലോറി റോഡ് സൈഡിലേക്ക് മാറ്റിയിട്ടാണ് പിന്നീട് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായതായി ഡ്രൈവർ വെളിപ്പെടുത്തുന്നത്. രോഗി അപകടനില തരണം ചെയ്തെന്നും തക്കസമയത്ത് തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായത് എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനാൽ, തന്നെ രക്ഷിച്ചവരോട് നന്ദി പറയുകയാണ് ഈ ഡ്രൈവർ.

Leave a Reply

Your email address will not be published.