പ്രിയാമണിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ ആയിഷ ബീവി

പ്രശസ്ത സൌത്ത് ഇന്ത്യന്‍  നടി പ്രിയാമണിയുടെ  ഭര്‍ത്താവായ മുസ്താഫാ രാജിനെതിരെ  അദ്ദേഹത്തിൻ്റെ മുന്‍ ഭാര്യ അയിഷ ബീവി രംഗത്ത്. മുസ്തഫാ രാജുമായുള്ള  പ്രിയ മണിയുടെ വിവാഹത്തിന് നിയമ സാധുത ഇല്ലന്നാണ് ഇപ്പോള്‍ ഇവര്‍ വാദിക്കുന്നത്.  വളരെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇത് മുസ്തഫ രാജിൻ്റെ രണ്ടാം വിവാഹമായിരുന്നു. ആയിഷ എന്ന ഒന്നാം ഭാര്യയില്‍ നിന്നും മുസ്തഫ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.

ഇവരുടെ വിവാഹം നിയമപരമായി നിലനില്‍ക്കില്ലന്നു കാണിച്ച്  ആദ്യ ഭാര്യയായ അയിഷ മുസ്തഫക്ക്  നോട്ടീസ് നല്‍കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  അയിഷ, മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുള്ളതായും അറിയാന്‍ കഴിഞ്ഞു. ആദ്യ ബന്ധത്തില്‍ മുസ്തഫയ്ക്കും ആയിഷക്കും രണ്ട് കുട്ടികളുണ്ട്. മുസ്തഫ ഇപ്പോഴും തൻ്റെ ഭര്‍ത്താവാണെന്നും അതുകൊണ്ട് തന്നെ പ്രിയ മണിയുമായുള്ള വിവാഹം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നാണ് ആദ്യ ഭാര്യയായ ആയിഷയുടെ ആരോപണം. ബാച്ചിലര്‍ ആണെന്ന് കാണിച്ചാണ് മുസ്തഫ പ്രിയ മണിയെ വിവാഹം കഴിച്ചതെന്നാണ് ആയിഷ പറയുന്നത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന എല്ലാ വിവാദങ്ങളും അദ്ദേഹം നിഷേധിച്ചു.  ഇപ്പോള്‍ ഉയര്‍ന്നു വരുന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക മുടങ്ങാതെ ആയിഷയ്ക്ക് താന്‍ നല്‍കാറുണ്ടെന്നും  2010 മുതല്‍ തന്നെ താനും ആയിഷയും വേര്‍പിരിഞ്ഞാണ് താമസ്സിക്കുന്നതെന്നും തങ്ങള്‍ 2013 ല്‍ തന്നെ വിവാഹ മോചനം നേടിയതായും മുസ്തഫ അറിയിച്ചു.  2017 ല്‍ ആയിരുന്നു താനും പ്രിയ മണിയുമായുള്ള വിവാഹമെന്നും എന്തു കൊണ്ട് ഇതുവരെ ആയിഷ പ്രതികരിച്ചില്ലന്നും അദ്ദേഹം  ചോദിക്കുന്നു.

ഒരു അമ്മ എന്ന നിലയില്‍ രണ്ട് കുട്ടികളെയും കൊണ്ട് തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും താന്‍ ആ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആയിരുന്നു ശ്രമിച്ചതെന്നും അത് നടക്കാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നും ആയിഷ ഇതിന് മറുപടിയായി അറിയിച്ചു.  എന്നാല്‍ തന്‍റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കെതിരെ  പ്രതികരണവുമായി പ്രിയാമണിയും രംഗത്തെത്തി. തങ്ങളുടേത് വളരെ സുരക്ഷിതമായ  ബന്ധം ആണെന്നും അദ്ദേഹം ഇപ്പോള്‍ യൂ എസ്സില്‍ ആണ് ഉള്ളതെന്നും തന്‍റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.