വീട്ടുകാരോട് മിണ്ടിയിട്ട് വർഷങ്ങൾ, കുളി ആണ്ടിലൊരിക്കൽ മാത്രം. പെൺകുട്ടികളെ നഗ്നചിത്രം കാട്ടി !!

ഓൺലൈൻ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുളിലൂടെയും സൗഹൃദം നടിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയും നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ഡൽഹി സൈബർ പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ് പുറത്തു വന്നത്. ഒരു പ്രത്യേകതരം ജീവിതരീതി മാത്രം പിൻപറ്റി പെൺകുട്ടികളെയും മറ്റു യുവതികളെയും സൗഹൃദത്തിലാക്കി ചതിക്കുകയായിരുന്നു ഈ യുവാവ്. ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു പെൺകുട്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും.

ടോക്ക് ലൈഫ് എന്ന് പേരുള്ള ആപ്ലിക്കേഷനിലൂടെ പാവപ്പെട്ട പെൺകുട്ടികളെ  മാത്രം കണ്ടുപിടിച്ചു അവരുമായി ചാറ്റ് ചെയ്ത് സൗഹൃദത്തിവുകയായിരുന്നു  പ്രതിയുടെ രീതി. ശേഷം പണമുൾപ്പെടെ പല വാഗ്ദാനങ്ങളും നൽകി അവരുടെ നഗ്നചിത്രങ്ങൾ പ്രതി കൈക്കലാക്കും. എന്നാൽ പണം ഒന്നും നൽകാതെ പ്രതി തൻ്റെ  കൈയിലുള്ള ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച്   ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു പ്രതി ഇതുവരെ ചെയ്തിരുന്നത്. പരാതിപ്പെടുകയോ പുറത്തു പറയുകയോ ചെയ്താൽ ഇവ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസ് പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തുകയും രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തുകയും ചെയ്തു. വീട്ടുകാരോട് പ്രതി സംസാരിച്ചിട്ട് വർഷങ്ങളായി, വീടിന് പുറത്തിറങ്ങൽ  അപൂർവ്വമായി മാത്രം, വർഷത്തിൽ തൻ്റെ  ജന്മദിനത്തിൽ  മാത്രമാണ് കുളി, എന്നിങ്ങനെയുള്ള പ്രതിയുടെ ജീവിതരീതി കേട്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഭക്ഷണം കൊടുക്കാൻ വേണ്ടി മാത്രം റൂമിൽ എത്തുമ്പോഴാണ് പ്രതിയെ മാതാവ് കാണുന്നത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതോടെ ടോക് ലൈഫ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇരുപതോളം വിദേശ പെൺകുട്ടികളുമായി യുവാവ് ചാറ്റ് ചെയ്യാറുണ്ടെന്നും മൂന്ന് പേരെ കബളിപ്പിച്ചതായും ഇരുപത്തിയൊന്നുകാരൻ മൊഴിനൽകി.

Leave a Reply

Your email address will not be published.