പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹത്തിന് നിയമസാധുതയില്ല; ആരോപണവുമായി മുൻഭാര്യ രംഗത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന ആരോപണം ഉയർത്തി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. മുസ്തഫ ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹർജിയിൽ പറയുന്നു. കൂടാതെ ഇരുവർക്കുമെതിരെ ആയിഷ ക്രിമിനൽ കേസും നൽകിയിട്ടുണ്ട്. മുസ്തഫക്കെതിരായി ഗാർഹികപീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. 

പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. മുസ്തഫ ഇപ്പോഴും നിയമപരമായി എൻ്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോൾ ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയിൽ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ആയിഷ പറയുന്നു.

അതേസമയം ആയിഷയുടെ ആരോപണങ്ങൾ നിഷേധിച്ച്‌ മുസ്തഫ രംഗത്തുവന്നു. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാൻ മുടങ്ങാതെ നൽകുന്നുണ്ട്. ആയിഷ എൻ്റെ കയ്യിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്.’ മുസ്തഫ പറയുന്നു. ആയിഷയും താനും 2010 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2013 ൽ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തൻ്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കിൽ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിച്ചു.

എന്നാൽ രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയുംമെന്നും ഞാൻ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാൻ തയാറായതെന്നും മുസ്തഫയുടെ ആരോപണത്തിന് ആയിഷ പ്രതികരിച്ചു. 

2017-ലാണ് മുസ്തഫയും നടി പ്രിയാമണിയും തമ്മിലുള്ള വിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.