സ്ത്രീധനക്കൊല; ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് കഷണങ്ങളാക്കി കത്തിച്ചു !

പറ്റ്‌ന : സ്ത്രീധനത്തിൻ്റെ പേരിൽ വീണ്ടും  കൊലപാതകം. ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പടുത്തിയ ശേഷം കഷണങ്ങളാക്കി കത്തിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ ഹിൽസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ പെട്രോളൊഴിച്ച്‌ കത്തിച്ചതിൻ്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീധനത്തെ ചൊല്ലി മകളെ മരുമകൻ കൊല്ലുകയായിരുന്നെന്ന് യുവതിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സഞ്ജിത് കുമാറിനെതിരെയും മറ്റ് അഞ്ച് പേർക്കുമെതിരെയും പിതാവ് പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം ജൂൺ 27നായിരുന്നു അരവിന്ദിൻ്റെ മകൾ കാജലും സഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ആ സമയത്ത് സഞ്ജിത്ത് റെയിൽവെയി ഡി കാറ്റഗറിയിൽപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹത്തിന് ടിടിഇ ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ നാല് ലക്ഷം രൂപ കൂടി സഞ്ജിത്തിൻ്റെ വീട്ടുകാർ സത്രീധനമായി ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരി മാസം സഞ്ജിത്തിൻ്റെ കുടുംബത്തിന് 80,000 രൂപ നൽകിയതായി യുവതിയുടെ പിതാവ് പറയുന്നു. എന്നാൽ സ്ത്രീധനത്തോടുള്ള ഇവരുടെ ആർത്തിയെ തുടർന്നാണ് മകൾ മരിച്ചതെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. ബന്ധുവിൻ്റെ വീട്ടിൽ പോയ ശേഷം മകളെ കാണാനില്ലെന്ന് സഞ്ജിത്തിൻ്റെ കുടുംബം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവതിയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ പരിധിക്ക് പുറത്തുമായിരുന്നു. തുടർന്ന് പൊലീസും കുടുംബവും യുവതിയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ വയലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിച്ച നിലയിൽ മൃതദേഹത്തിൻ്റെ വിവിധഭാഗങ്ങളും പൊലീസ് ലഭിച്ചു. മൃതദേഹം കാജലിൻ്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികൾക്കെതിരെ സ്ത്രീധനം, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഒളിവിലായ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.