‘പലർക്കും അറിയേണ്ടത് മറ്റ് പലതും’ തമിഴകത്തെ തലയായ അജിത്തിന്‍റെ പ്രിയ പത്നി ശാലിനി !

നന്നേ ചെറിയ പ്രായത്തില്‍ തന്നെ ബാലതാരമായി സിനിമയിൽ എത്തി
മലയാളികളുടെ ഹൃദയത്തില്‍ കയറി ഇരുപ്പുറപ്പിച്ച നടിയാണ് ബേബി
ശാലിനി. എൻറെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ തിരശീലക്ക് മുന്നിലേക്ക്  കടന്നു വന്ന ഇവര്‍ ആദ്യ ചിത്രത്തിലൂടെത്തന്നെ  ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. തുടർന്ന്    ഫാസിലിന്‍റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെ  നായികയായും അരങ്ങേറ്റം കുറിച്ചു.  പിന്നീട് മലയാളം കണ്ടത് ശാലിനി കുഞ്ചാക്കോബോബന്‍ പ്രണയ ജോഡികളുടെ തേരോട്ടമായിരുന്നു.  ഇവര്‍ ഒരുമിക്കുമ്പോഴൊക്കെ തീയറ്റര്‍ ഹൌസ് ഫുള്‍ ആകുമെന്ന അവസ്ഥയായി. അഭ്രപാളിയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡിയായി ഇവര്‍ മാറി. 


പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലെത്തിയ ശാലിനി തുടര്‍ന്നങ്ങോട്ട് തമിഴരുടെ പ്രിയ നായിക ആയി മാറുന്ന കാഴ്ചയാണ് അരങ്ങേറിയത്.  ഒരേ സമയം തമിഴിലും മലയാളത്തിലും  തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു തമിഴകത്തിന്‍റെ തല അജിത്തുമായി പ്രണയത്തിലകപ്പെടുന്നവരും
വിവാഹിതയാവുന്നതും. ക്രിസ്ത്യൻ സമുദായത്തില്‍ ജനിച്ച ശാലിനി പാതി
ബ്രാഹ്മിൺ ആയ അജിത്തിനെ വിവാഹം ചെയ്തത് വലിയ
വാര്‍ത്തയായിരുന്നു.  അജിത്തും ശാലിനിയും കേന്ദ്ര കഥാപാത്രമായെത്തിയ അമർക്കളം എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ്  ഇരുവരും പ്രണയത്തിലാകുന്നത്. 2000 ഏപ്രിൽ 24നായിരുന്നു ഇവരുടെ വിവാഹം.

തികഞ്ഞ ഒരു കോട്ടയം ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ശാലിനി  ഒരു ബ്രാഹ്മണകുടുംബത്തിൽ  ജീവിക്കുന്നത് എങ്ങനെയെന്ന ചോദ്യം പലപ്പോഴും പലരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുള്ള മറുപടി തങ്ങളുടെ  സന്തോഷകരമായ ജീവിതം തന്നെയാണെന്നാണ്  ശാലിനി പറയുന്നത്. തന്‍റെ ഒരിഷ്ടത്തിനും അജിത് എതിര് നിന്നിട്ടില്ല. താന്‍ ജനിച്ചുവളർന്ന അതേ വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. അത് മാറണമെന്ന് അജിത്തോ കുടുംബമൊ ആവശ്യപ്പെട്ടിട്ടില്ല. പലര്‍ക്കും അറിയേണ്ടത് മതം മാറിയോ എന്നാണ്, എന്നാല്‍ ഒരിക്കല്‍ പോലും അജിത്തിൻ്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു ശ്രമം ഉണ്ടായിട്ടില്ലന്നു ശാലിനി പറയുന്നു.

Leave a Reply

Your email address will not be published.