സ്വന്തം അച്ഛനെ പിന്തുടരാതെ മീനാക്ഷി ദിലീപ് ; മീനാക്ഷി പിന്തുടരുന്നത് ഇയാളെ മാത്രം

താര പുത്രിമാരും താര പുത്രന്മാരും സിനിമകളിൽ സജീവമാകുന്ന ഈ കാലത്ത്, പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നത് മലയാളത്തിൻ്റെ ജനപ്രിയ നായകൻ ദിലീപിൻ്റെ മകൾ മീനാക്ഷിയുടെ സിനിമ പ്രവേശനത്തിനാണ്. എന്നാൽ, സിനിമയിൽ ഇല്ലെങ്കിലും മലയാളികൾ ‘മീനൂട്ടി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്.

സമൂഹ മാധ്യമങ്ങളിൽ പോലും വളരെ സജീവമല്ലാതിരുന്ന മീനാക്ഷി, ചില താര വിവാഹ ചടങ്ങുകൾ പോലുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ തന്നെ ആരാധകർ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കാറുണ്ട്. ഒരുപക്ഷെ തങ്ങളുടെ ജനപ്രിയ നായകൻ ദിലീപിൻ്റെയും മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറുടെയും മകൾ എന്നത് കൊണ്ടാവാം മലയാളികൾക്ക് വളരെ ഇഷ്ടമാണ് മീനാക്ഷിയെ.

അടുത്തിടെ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിനെ 138k ആളുകളാണ് ഫോളോ ചെയ്യുന്നത്. എന്നാൽ മീനാക്ഷി ആവട്ടെ വളരെ കുറച്ച് പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളായ മലയാള നടി നമിദ പ്രമോദ്, അപർണ ബാലമുരളി, പ്രയാഗ മാർട്ടിൻ, ശ്രിന്ദ, മീര നന്ദൻ, മാളവിക ജയറാം തുടങ്ങിയവർ ഉൾപ്പടെ 42 പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്.

എന്നാൽ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നമിത പ്രമോദ്, മലയാളത്തിൻ്റെ പ്രിയ താരം നാദിർഷായുടെ മക്കൾ ആയിഷ, ഖദീജ എന്നിവരുമായി ആണ് മീനാക്ഷി കൂടുതലും റീൽസുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ കഴിയാത്തതിന് ഒരു കാരണം കൂടെ ഉണ്ട് മീനാക്ഷിക്ക്. ഇപ്പോൾ മെഡിസിന് പഠിക്കുകയാണ് താര പുത്രി.

എന്നാൽ, ഇതിൽ ശ്രദ്ധേയം മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടൻ സ്വന്തം അച്ഛൻ കൂടി ആയ ദിലീപ് അല്ല. അത്‌ മലയാളത്തിൻ്റെ യുവ നടൻ ദുൽഖർ സൽമാൻ ആണ്.

Leave a Reply

Your email address will not be published.