വിനയ പ്രസാദ് എന്ന നടിയുടെ ജീവിത വഴിയിലൂടെ…

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സീരിയലായ സ്ത്രീയിലെ ഇന്ദുവിനെ  എങ്ങനെ മലയാളികള്‍ മറക്കും, മണിച്ചിത്രത്താഴിലെ ശ്രീദേവിയെ ആറിയാത്ത മലയാളികളുണ്ടോ, കര്‍ണാടക സ്വദേശിയായ  വിനയ പ്രസാദ് മലയാളികള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതയാണ്. മലയാള സിനിമയിലും സീരിയലുകളും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള വിനയ പ്രസാദ് ഒരു മലയാളി ആണെന്നാണ് പലരും കരുതിപ്പോരുന്നത്. എന്നാല്‍ ഇവര്‍ കർണാഡകയിലെ  ഉഡുപ്പി സ്വദേശീയാണ്. ഒരു പ്രമുഖ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇവര്‍  ഉഡുപ്പിയിൽ തന്നെയാണ് തനറെ പഠനകാലം പൂർത്തിയാക്കിയത്.

ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച  വിനയ പ്രസാദ് കന്നടയിലും മലയാളത്തിലുമായി ഒരു ദശകത്തോളം ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. 1993 ൽ മികച്ച നടിക്കുള്ള കർണാഡക സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇവരെ തേടിയെത്തി. കന്നഡയില്‍  നിരവധി ചിത്രങ്ങളില്‍ വിനയ വേഷമിട്ടിട്ടുണ്ട്.   

പെരുന്തച്ചനിലെ തമ്പുരാട്ടിയായിട്ടാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്, പിന്നീടാണ് മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രമായി വിനയ എത്തുന്നത്. വിനയക്കു മലയാളത്തില്‍ മേല്‍വിലാസ്സം നേടിക്കൊടുത്തത് ഈ ചിത്രമാണ്.  ഒരു നടി എന്നതിലുപരി കര്‍ണാഡക സംഗീതത്തില്‍ ആഗാധമായ പാണ്ഡിത്യമുള്ള അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് ഇവര്‍.    

അഭിനയ ജീവിതത്തില്‍  33 വർഷം പൂർത്തിയാക്കിയ ഇവര്‍  സംവിധായകനും എഡിറ്ററുമായ വി. ആർ. കെ പ്രസാദുമായി 1988 ൽ നടിയുടെ ആദ്യ വിവാഹം നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍  1995 ൽ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. ഈ ബന്ധത്തിൽ പ്രതമ പ്രസാദ് എന്നൊരു മകളുണ്ട്.  2002 ൽ സംവിധായകനായ ജ്യോതിപ്രകാഷിനെ അവര്‍ വിവാഹം കഴിച്ചു വിഭാര്യനായിരുന്നു  അദ്ദേഹവും. കൂടാതെ അദ്ദേഹത്തിനും ഒരു മകൻ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവര്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്.

Leave a Reply

Your email address will not be published.