പ്രായം കുറയ്ക്കാൻ എല്ലാവരും നിർത്താതെയുള്ള ഓട്ടത്തിലാണ്. എല്ലാവര്ക്കും ചെറുപ്പമായിരിക്കാനാണ് കൂടുതൽ ഇഷ്ടമെങ്കിലും , കുറേ വർഷം കഴിഞ്ഞാല്‍ എല്ലാവർക്കും വയസ്സിൻ്റെതായ കുറവുകൾ വന്നുതുടങ്ങും. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യൻ്റെ വിധിയും അതുതന്നെയാണ് . എന്നാല്‍, ഭൂമിയിലേക്ക് ജനിച്ച ഉടനെ വാര്‍ധക്യത്തിലേയ്ക്ക് കടക്കുന്ന മനുഷ്യരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഒരു കുഞ്ഞു ജനിച്ചാൽ അവർക്ക് മൃദുലമായ ചര്‍മ്മവും പുഞ്ചിരി നിറഞ്ഞ മുഖവും ആണല്ലോ ഉണ്ടാകുക. എന്നാൽ പകരം 80 വയസ്സ് കഴിഞ്ഞ ആളുകളുടെ തൊലിയും, താഴേക്ക് ഇറങ്ങി പോയ കണ്ണുകളും, തലയില്‍ നരച്ചതും അവിടെയും ഇവിടെയും ആയിട്ടുള്ള കുറച്ചു മുടികളും ആയി ജനിക്കുന്ന കുട്ടികൾ നമ്മുടെ ഈ ലോകത്ത് തന്നെയുണ്ട്.
ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ ദിനംപ്രതി കടന്നുപോകുന്ന ആ കുട്ടികളുടെ മാനസിക അവസ്ഥ ആർക്കും അളന്നു നോക്കാൻ പോലും പറ്റില്ല. ആ കൂട്ടത്തിൽ ഒരാളായിരുന്നു ‘ബെഞ്ചമിന്‍ ബട്ടണ്‍’. അതുപോലെ മറ്റൊരു പെൺകുട്ടിയാണ് “അശാന്തി സ്മിത്ത്”. തൻ്റെ കുറവുകളെ ശക്തിയാക്കി കൊണ്ട് ജീവിച്ച ആ പെൺകുട്ടി ഇപ്പോൾ തൻ്റെ 18 -ാം പിറന്നാള്‍ ആഘോഷിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തിൽ നിന്ന് നമ്മെ വിട്ടു പോയിരിക്കുകയാണ്
ഒരു ശരാശരി മനുഷ്യന് ഒരുവർഷം ഒരു വയസ്സ് കൂടുകയാണ് ചെയ്യുന്നത് എങ്കിൽ അവൾക്ക് അങ്ങനെ ആയിരുന്നില്ല. പ്രായം കൊണ്ട് പതിനെട്ടായിരുന്നെങ്കിലും, ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയായ സ്ത്രീയുടെ ആയിരുന്നു. ഹച്ചിന്‍സണ്‍-ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് വിളിക്കുന്ന വാര്‍ദ്ധക്യ അസുഖമായിരുന്നു അവൾക്ക് . കുട്ടിയായിരുന്നപ്പോൾ തൻ്റെ അവസ്ഥകണ്ട് വിഷമത്തിലായിരുന്നു അവൾ പിന്നീട് പൂർണ ധൈര്യം വീണ്ടെടുത്ത് മുന്നേറുകയായിരുന്നു.
പക്ഷെ ഒന്ന് വളര്‍ന്ന് തുടങ്ങിയപ്പോഴേക്കും സന്ധിവാതവും, ഹൃദ്രോഗവും അവളെ ബാധിച്ചു. അവളുടെ നടത്തതെയും കിടപ്പിനെയും വരെ അത് കാര്യമായി ബാധിച്ചിരുന്നു. പലതവണ സർജറിക്ക് കീഴടങ്ങേണ്ടി വന്ന അവൾ അതിൽ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ജൂലൈ 17 ന് ആണ് യു കെയിലെ വെസ്റ്റ് സസെക്സിലെ നിവാസിയായ ആ കൗമാരക്കാരി മരണപ്പെട്ടത്. അവളുടെ മരണം എല്ലാവരെയും വേദനിപ്പിക്കുന്നു എങ്കിലും അവൾ അവശതയിലും മുന്നേറുന്ന ഒരു സമൂഹത്തിൻ്റെ പ്രതിനിധി കൂടിയായിരുന്നു.