“ഞാന്‍ വീണ്ടും വിവാഹിതയായത് അതിനു വേണ്ടി മാത്രമാണ്” ദേവീ അജിത്ത്.

മലയാള സിനിമാ പ്രേമികൾക്ക് വളരെയേറെ സുപരിചിതയായ താരമാണ് ദേവി അജിത്. ടിവി ചാനലില്‍ അവതാരകയായിട്ടാണ് ദേവീ അജിത്തിന്‍റെ  തുടക്കം. പിന്നീട് മിനിസ്ക്രീനിലേക്കും തുടര്‍ന്നു ബിഗ് സ്‌ക്രീനിലേക്കും എത്തിയ ദേവി ഇതിനോടകം അന്‍പതില്‍പ്പരം ചിത്രങ്ങളില്‍  അഭിനയിച്ചു. തൻ്റെ ബാല്യ കാല സുഹൃത്തായ അജിത്തിനെയാണ്  ഇവര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകൾ ഉണ്ട്, നന്ദന. ചെറുപ്പം മുതല്‍ തന്നെ സിനിമയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അജിത്ത് ജയറാമിനെ  നായകനാക്കി  ‘ദ കാർ എന്ന ചിത്രം നിർമിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍  ഈ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ്   തന്നെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട്  അജിത്ത് മരണപ്പെടുകയും ചെയ്തു. 

ഈ അവസ്സരത്തില്‍ മാനസികമായി തകര്‍ന്നു പോയതിനാല്‍ മറ്റൊരു മാര്‍ഗവുമില്ലാതെ തിരിവനന്തപ്പുരത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി. അങ്ങനെയാണ് തകര്‍ന്നു പോയ  ജീവിതം പിന്നെയും കരുപ്പിടിപ്പിച്ചതെന്ന് ദേവി പറയുന്നു. അന്നൊക്കെ മകള്‍ ആയിരുന്നു തന്‍റെ ഏക പ്രതീക്ഷയും കരുത്തും. പക്ഷെ മകൾ പഠനത്തിനായി മറ്റൊരിടത്തേക്ക് മാറിയതോടെ വേണ്ടും ഒറ്റപ്പെട്ടുവെന്ന് തോന്നലുണ്ടായി,  അതിനാലാണ് ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ ഉണ്ടായത്. അങ്ങനെയാണ്  2009 ൽ വീണ്ടും വിവാഹിതയായതെന്ന് ദേവി പറയുന്നു. എന്നാല്‍ എന്തുകൊണ്ടോ ആ ബന്ധം തുടര്‍ന്നു പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പരസ്പരം ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നാണ് ദേവി പറഞ്ഞത്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ജീവിച്ചത് തിരുവനന്തപുരത്തായതുകൊണ്ട് തന്നെ ശേഷിക്കുന്ന കാലവും അവിടെ തന്നെ ജീവിച്ചു തീർക്കണം എന്നാണ് ഇപ്പോൾ എൻ്റെ ഏറ്റവും വലിയ ആഗ്രഹം.

അടുത്തിടെ ദേവി അജിത്തിൻ്റെ അച്ഛന്‍ മരിച്ചിരുന്നു. ഇപ്പോള്‍ തമസ്സിക്കുന്ന വീട്  അച്ഛൻ്റെ  ഓർമ്മകൾ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇനി താന്‍ മറ്റൊരു വീട് വെക്കില്ല എന്നും ദേവി പറയുന്നു. ദേവിയുടെ  മകൾ നന്തന ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബ്രാൻഡ് അനലിസ്റ്റ് ജോലി ചെയ്യുകയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published.