‘പ്രിയാമണി മുസ്തഫയുടെ ഭാര്യ അല്ല ‘ ; ആരാധകരെ ഞെട്ടിക്കുന്ന വിവരം പുറത്ത് !

പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിൻ്റെ ആദ്യ ഭാര്യ ആണെന്ന് അവകാശപ്പെട്ട് വന്ന ആയിഷ എന്ന സ്ത്രീ സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തുടക്കമിട്ടു. ആദ്യ ഭാര്യയാണെന്ന് അവകാശപ്പെടുകയും, പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം “നിയമവിരുദ്ധം” ആണെന്നും ആയിഷ ആരോപിച്ചതിനെ തുടർന്ന് പ്രിയമാണിയും ഭർത്താവ് മുസ്തഫ രാജും തമ്മിലുള്ള ബന്ധം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. 

എന്നാൽ ഈ വിവാദങ്ങളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. തൻ്റെ ഭർത്താവും താനും തമ്മിലുള്ള ബന്ധത്തിൽ വളരെ സുരക്ഷിതവും സന്തോഷവും ആണ് തോന്നുന്നത് എന്ന് പ്രിയാമണി പറഞ്ഞു. ഇപ്പോൾ, ജോലി കാരണങ്ങളാൽ ഭർത്താവ് യുഎസിലാണെന്നും, എന്നാലും എല്ലാ ദിവസവും പരസ്പരം സംസാരിക്കുന്നുണ്ട് എന്നും പ്രിയാമണി ഒരു വാർത്താ പോർട്ടലുമായിയുള്ള അഭിമുഖത്തിൽ വ്യക്തമാക്കി. 

ജോലിയിൽ എത്രതന്നെ തിരക്കിലാണെങ്കിലും, ഭർത്താവ് ഒഴിവ് സമയങ്ങളിൽ  താനുമായി ചിലവഴിക്കാനാണ് ശ്രദ്ധ പുലർത്തുന്നത്. വിളിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സന്ദേശം അയച്ചാണെങ്കിലും വിവരങ്ങളും സന്ദേശങ്ങളും പങ്കിടാറുണ്ട്. തിരിച്ച്, താൻ ഷൂട്ടിംഗിൻ്റെ തിരക്കിലാണെങ്കിലും, ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങൾ ഉണ്ടാകാറില്ല എന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

മുസ്തഫയും ആയിഷയും 2013 ൽ ആണ് വേർപിരിഞ്ഞത്. തുടർന്ന്, 2017 ൽ അദ്ദേഹം പ്രിയാമണിയെ വിവാഹം കഴിച്ചു. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ആയിഷ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. താൻ ഇതുവരെ നിയമപരമായി മുസ്തഫയിൽ നിന്ന് വേർപിരിഞ്ഞിട്ടില്ലെന്നും, അതിനാൽ പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷ അവകാശപ്പെടുന്നു. 

“മുസ്തഫ ഇപ്പോഴും എന്നെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത്. മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. കാരണം, ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടില്ല. മാത്രമല്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ ഒരു ബാച്ചിലർ ആണെന്നാണ് മുസ്തഫ കോടതിയിൽ നൽകിയ സത്യവാങ്മൂലം. ” ഇതായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ട ആയിഷയുടെ പ്രസ്താവന.

Leave a Reply

Your email address will not be published.