നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന യുവാവിനെ പരിശോധിച്ചപ്പോൾ ബാഗിൽ ഉള്ളത് കണ്ട് ഞെട്ടി പോലീസ് !!

തിരുനക്കര ക്ഷേത്രത്തിനു സമീപം ഒരാഴ്ചയിലേറെയായി അലഞ്ഞു തിരിഞ്ഞു കൊണ്ടിരിക്കുന്ന യുവാവിനെ പരിശോധിച്ചപ്പോൾ ബാഗിലുള്ള വസ്തു കണ്ടു പോലീസ് ഞെട്ടി. തമിഴ്നാട് സ്വദേശിയായ ജ്യോതിരാജ് എന്ന യുവാവിനെയാണ് പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി  മാന്യമായി വസ്ത്രം ധരിച്ച ഒരു യുവാവ് കയ്യിൽ ഒരു ബാഗുമായി ക്ഷേത്രത്തിനു സമീപം സഹവസിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

ധാരാളം ദിവസമായി ഇദ്ദേഹം നിന്ന നിൽപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട്. മഴയോ വെയിലോ ഒന്നും വകവക്കാതെ ഒരേ നിൽപ്പിൽ നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  വെസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം  സ്ഥലത്തെത്തി യുവാവിൻ്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉയർന്ന വിദ്യാഭ്യാസത്തിൻ്റെയും ബിരുദങ്ങളുടെയും സർട്ടിഫിക്കറ്റുകൾ ബാഗിൽ നിന്ന് ലഭിക്കുന്നത്.പൊലീസ് സംഘം പരിശോധിക്കുമ്പോഴും യുവാവ് നിന്നനിൽപ്പിൽ അനങ്ങാതെ നിൽക്കുകയായിരുന്നു. പോലീസ് കുറേ ചോദ്യം ചെയ്തെങ്കിലും യുവാവ് വാ തുറക്കാതെ നിൽക്കുകയായിരുന്നു. ഇതിനെത്തുടർന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ വിലാസത്തിൽ പോലീസ് ബന്ധപ്പെടുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ച യുവാവിനെ പറ്റി വിവരമേതുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു വീട്ടുകാർ. തുടർന്ന് പോലീസ് വിവരങ്ങൾ കൈമാറുകയും യുവാവ് സുരക്ഷിതരാണെന്നറിയിക്കുകയും യുവാവിനെ കൊണ്ടുപോകാൻ സ്റ്റേഷനിലെത്താൻ പറയുകയും ചെയ്തു. ബന്ധുക്കൾക്ക് കൈമാറാനായി യുവാവിനെ സ്റ്റേഷനിലെത്തിച്ചെങ്കിലും യുവാവ് അവിടെയും രാത്രി മുഴുവൻ  നിന്ന നിൽപ്പിൽ നിൽക്കുകയായിരുന്നു. പോലീസുകാർ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് അനുസരിച്ചില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും  തൊഴിലില്ലായ്മയും മറ്റു പ്രശ്നങ്ങളും യുവാവിനെ മാനസികമായി തകർത്തിരിക്കുകയാണ് എന്നാണ് പോലീസ് നിഗമനം. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം യുവാവിനെ വീട്ടുകാരോടൊപ്പം പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി.

Leave a Reply

Your email address will not be published.