77 ലക്ഷം രൂപ പെൻഷൻ !!! ആർക്കാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും !

യുകെയിൽ നിന്നുള്ള 100 വയസ്സുള്ള ഒരു സ്ത്രീ പതിറ്റാണ്ടുകളായി തനിക്ക് യോഗ്യതയില്ലെന്ന് കരുതി പെൻഷൻ ക്ലെയിം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. അതിനാൽ കഴിഞ്ഞ 20 വർഷം ലഭിക്കേണ്ട തുകയായ 75,000 യൂറോ (77,39,117 രൂപ) അവർക്ക് നഷ്ടമായി.

മാർഗരറ്റ് ബ്രാഡ്‌ഷോ, 1921 ൽ യുകെയിലെ ക്രോയ്‌ഡോണിൽ ജനിച്ചുവെങ്കിലും, കാനഡയിൽ 30 വർഷത്തോളം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. പിന്നീട്, 1990 ൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ സംസ്ഥാന പെൻഷന് യോഗ്യതയില്ലെന്ന് അവർ അനുമാനിച്ചു. എന്നാൽ, 2001 ൽ 80 വയസ്സ് തികഞ്ഞപ്പോൾ മുത്തശ്ശിക്ക് സംസ്ഥാന പെൻഷന് അർഹതയുണ്ടായിരുന്നു. പക്ഷെ, തന്റെ നൂറാം ജന്മദിനം വരെ ഈ വിവരം അറിയാതെയിരുന്നതുകൊണ്ട്, അവർക്ക് ലഭിക്കേണ്ട 20 വർഷത്തെ പെൻഷൻ നഷ്ടമായി.

ആളുകൾ പെൻഷൻ ക്ലെയിം ചെയ്യാത്തതിനെക്കുറിച്ചുള്ള ഒരു ലേഖനം മകൾ ഹെലൻ കന്നിംഗ്ഹാം (78) വായിക്കാനിടയായി. തുടർന്ന് ഈ വിവരം മകൾ തന്നെ ബ്രാഡ്‌ഷോയെ അറിയിക്കുകയായിരുന്നു. അതിന് ശേഷം നടന്ന അന്വേഷണത്തിൽ ആണ് തന്റെ 80-ാം ജന്മദിനം മുതൽ ബ്രാഡ്‌ഷോയ്ക്ക് ആഴ്ചയിൽ 82.45 യൂറോ (8,461 രൂപ) പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് അറിഞ്ഞത്. 

ദേശീയ ഇൻഷുറൻസ് സംഭാവനകളൊന്നുമില്ലെങ്കിലും 80 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് യുകെയിൽ പെൻഷന് അർഹതയുണ്ട്. എന്നാൽ, 80 വയസ്സിനു മുകളിലുള്ളവർക്കുള്ള പെൻഷനെക്കുറിച്ച് കേട്ടിട്ടില്ലെന്നും ഏതാനും ആഴ്ചകൾക്കുമുമ്പ് മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ഹെലൻ അധികൃതരോട് പറഞ്ഞു.

മുൻ ഹോട്ടൽ തൊഴിലാളിയായ  ബ്രാഡ്‌ഷോയ്ക്ക് 4,000 യൂറോ വരെ (4,12,753 രൂപ) ബാക്ക്ഡേറ്റഡ് പേയ്‌മെന്റുകളായി ലഭിക്കുമെങ്കിലും ബാക്കി തുക എന്നെന്നേക്കുമായി നഷ്‌ടപ്പെടും. അമ്മ ഇപ്പോൾ അത് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും, അതിനെക്കുറിച്ച് അറിയാൻ ഇത്രയും സമയം വൈകിയതിൽ വിഷമം ഉണ്ടെന്ന് ഹെലൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് അവർക്ക് നഷ്ടമായ ഒരു വലിയ തുകയാണെന്നും, ഇതേ അവസ്ഥയിൽ മറ്റു പലരുമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.