പാസ്‌വേഡുകൾ മറക്കാതിരിക്കാൻ ഈ റഷ്യക്കാരൻ തൻ്റെ ശരീരത്തിൽ ചെയ്ത അൽഭുതം !!

മറവി ഒരുതരത്തിൽ മനുഷ്യന് അനുഗ്രഹമാണെങ്കിലും മറവി കാരണം പുലിവാലിലായ അല്ലെങ്കിൽ അബദ്ധത്തിലായ  നിരവധി സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെയുണ്ട്. പാസ്‌വേഡുകളും വിലപിടിപ്പുള്ള പലതും നമ്മിൽ മറവിക്കിരയാകാറുണ്ട്. ഇത്തരം സംഭവങ്ങൾ തൻ്റെ ജീവിതത്തിൽ തുടർക്കഥയായപ്പോൾ ഈ റഷ്യക്കാരൻ തൻ്റെ തൊലിക്കുള്ളിൽ ചിപ്പുകൾ ഘടിപ്പിക്കുകയാണ് ചെയ്തത്.

റഷ്യയിലെ നോവോസിബിർസ്കിലെ ഗൈനക്കോളജിസ്റ്റ് ആയി ജോലിചെയ്യുന്ന യുവാവാണ് ഇത്തരമൊരു സാഹസത്തിനു മുതിർന്നത്. തൻ്റെ ജോലിത്തിരക്കുകൾക്കിടയിൽ മറവി സാധാരണമായതോടെ ചിപ്പുകൾ തൻ്റെ ശരീരത്തിൽ ഘടിപ്പിക്കുകയായിരുന്നു. ഇവ ഘടിപ്പിച്ച ശേഷം തൻ്റെ ജോലികൾ വളരെ എളുപ്പമായെന്നാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. വാതിലുകൾ അടക്കാനും ലൈറ്റുകളും ഫാനുകളും ഓൺ ചെയ്യാനും എന്തിനേറെ തൻ്റെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും വരെ ഇദ്ദേഹത്തിന് ഒന്ന് കൈ ‘വീശിയാൽ’ മതി. അതുപോലെ തന്നെ പല രഹസ്യ പാസ്‌വേഡുകളും ആ ചിപ്പിനുള്ളിൽ ഉണ്ട്. ചിപ്പിൻ്റെ സാന്നിധ്യം അറിഞ്ഞാൽ തന്നെ പാസ്‌വേഡുകൾ ഓട്ടോമാറ്റിക്കായി തുറക്കപ്പെടും.

ഇങ്ങനെ ” കൈവീശി” ബാങ്ക് ഇടപാടുകൾ നടത്തുന്ന ഇദ്ദേഹത്തെ പറ്റി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും “ഡോക്ടർ ചിപ്പ്” എന്ന അപരനാമം ചാർത്തുകയും ചെയ്തിരുന്നു. പണമയക്കാനും സ്വീകരിക്കാനും എല്ലാംതന്നെ കൈപ്പത്തി ഒന്ന് സ്കാൻ ചെയ്താൽ മതി, തൻ്റെ ചർമത്തിനുള്ളിലെ ബാങ്ക് കാർഡ് വഴി ഇടപാടു സുഖമമായി നടക്കും.

പലരും ഇത്തരത്തിലുള്ള രീതിയിലേക്ക് ചിന്തിച്ചു ശ്രമിച്ചെങ്കിലും റഷ്യയിൽ ആദ്യമായി ചർമത്തിൽ ഉള്ളിൽ ചിപ്പ് ഘടിപ്പിച്ച് വിജയിച്ചത് ഇദ്ദേഹമാണ്. ഒരു കിലോ ബൈറ്റ് വരെയുള്ള ഡാറ്റകൾ ചിപ്പുകൾക്ക് ശേഖരിക്കാനാകും. പണമയക്കാനും പാസ്സ്‌വേർഡ്കൾക്കും മറ്റു സെൻസറുകളും എല്ലാം ഇദ്ദേഹം ചിപ്പുകൾ ഉപയോഗിച്ചതോടെ നിരവധി ചിപ്പുകളാണ്  ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പലയിടത്തായി ഉള്ളത്. സാങ്കേതിക വിദ്യയുടെ പുരോഗമനം മനുഷ്യൻ്റെ ജീവിതം എത്രത്തോളം എളുപ്പമാക്കുന്നു എന്ന് തെളിയിച്ചു കാണിച്ചു കൊടുക്കുക കൂടിയാണ് ഈ റഷ്യൻ ഡോക്ടർ.

Leave a Reply

Your email address will not be published.