മരണശയ്യയിൽ കിടക്കുന്ന ഭർത്താവിൽനിന്നും ഗർഭം ധരിക്കണമെന്ന് യുവതി, പറ്റില്ലെന്ന് ഡോക്ടർമാർ. ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ കോടതിയുടെ മറുപടി !!

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൻ്റെ സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്ന  ഭർത്താവിൽ നിന്നും ബീജം സ്വീകരിച്ച് ഗർഭം ധരിക്കണമെന്ന യുവതിയുടെ ആവശ്യത്തിൽ കോടതി ഇടപെടൽ. അഹമ്മദാബാദിലെ വഡോദരയിൽ ആണ് സംഭവം. കോവിഡും മറ്റു ഗുരുതര രോഗങ്ങളും കാരണം യുവാവിൻ്റെ ആന്തരികാവയവങ്ങൾ പലതും തകരാറിലാണ്. ഈയൊരു അവസരത്തിൽ ഭർത്താവിൽ നിന്നും തനിക്ക് ബീജം സ്വീകരിച്ചു കൃത്രിമ ഗർഭധാരണം വഴി ഗർഭിണിയാകണം എന്നായിരുന്നു യുവതിയുടെ ആവശ്യം. ഒരു വർഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

എന്നാൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും  യുവതിയുടെ ആവശ്യം നിരാകരിക്കുകയും അതിന് സാധ്യമല്ല എന്ന് പറയുകയും ചെയ്തു. മാത്രമല്ല യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവായിരുന്നു, ഈയൊരു അവസ്ഥയിൽ അദ്ദേഹത്തിൽനിന്നും ബീജം സംഭരിച്ചാൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതൽ വഷളാകുമെന്നും യുവാവിന് മരണം വരെ സംഭവിക്കും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ യുവതി വിട്ടു കൊടുക്കാൻ തയ്യാറായില്ല. തൻ്റെ ഭർത്താവ് മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിൻ്റെ രക്തത്തിൽ തനിക്കൊരു കുഞ്ഞിനെ  വേണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. യുവാവിൻ്റെ ആരോഗ്യനില ദിനംപ്രതി വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര കേസായി കോടതി ഇതിനെ പരിഗണിക്കുകയും വളരെ വേഗത്തിൽ വാദം പൂർത്തിയാക്കുകയും യുവാവിൽ നിന്നും ബീജം സ്വീകരിക്കാൻ ജസ്റ്റിസ് അശുതോഷ് ജെ യുടെ നേതൃത്വത്തിലുള്ള ബെഞ്ച്  അനുമതി നൽകുകയും ചെയ്യുകയായിരുന്നു. കോടതി വിധിയിലൂടെ തൻ്റെ ഭർത്താവിൻ്റെ ഓർമ്മക്കായി അദ്ദേഹത്തിൻ്റെ കുഞ്ഞിനെ ഗർഭം ധരിക്കാനാകുമെന്ന  സംതൃപ്തിയിലാണ് യുവതി. കോടതി വിധിയെ തുടർന്ന് യുവാവിൽ നിന്നും ബീജം സംഭരിക്കാനുള്ള നടപടികളിലേക്ക് തങ്ങൾ കടന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.