പൃഥ്വിരാജുമായി പ്രണയത്തിലായിരുന്നോ ? സംവൃത ആ രഹസ്യം വെളിപ്പെടുത്തുന്നു.

ലാൽജോസ് സംവിധാനം നിര്‍വഹിച്ച രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ  പ്രേക്ഷകരെ കയ്യിലെടുകയും ചെയ്ത നായിക നടിമാരിൽ ഒരാളാണ് സംവൃത സുനില്‍. മലയാളത്തിലെ യുവ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള സംവൃത വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോൾ ഇവര്‍ കുടുംബവുമൊത്ത് വിദേശത്താണ് താമസം.  ഫീല്‍ഡില്‍ ഉണ്ടായിരുന്ന കാലത്ത് അധികം ഗോസ്സിപ്പുകളിലൊന്നും തന്നെ സംവൃതയുടെ പേര് വന്നിട്ടില്ല. എന്നാൽ ഒരു സമയത്ത് പൃ‍ഥ്വിരാജുമായി സംവൃത പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കെ ഉയര്‍ന്നു കേട്ടിരുന്നു. സിനിമയിൽ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും എന്ന് സംവൃത പറയുന്നു.  തങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്നത് ആരോഗ്യകരമായ സൌഹൃദം മാത്രമാണെന്ന് സംവൃത ആവര്‍ത്തിച്ചു.സിനിമ ജീവിതം തുടങ്ങിയ കാലം മുതല്‍  ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ തന്നെ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ഭാഗ്യനായിക കൂടിയാണ് സംവൃത.

ഇപ്പൊഴും താന്‍ നാട്ടിൽ വരുമ്പോൾ നാലുപേരും ഒത്തു കൂടാറുണ്ട്. സംവൃത സിനിമയിലേക്ക് തന്‍റെ രണ്ടാം വരവ് നടത്തിയപ്പോള്‍  പൃഥിരാജൂം ജയസൂര്യയും സംവൃതയെക്കൊണ്ട് കേക്ക് മുറിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചര്‍ച്ച ആയിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് സംവൃത അതുകൊണ്ട് തന്നെ തനിക്ക് ഒരു സഹോദരന്‍ ഉണ്ടെങ്കില്‍ ഉറപ്പായും വിവാഹം ആലോചിക്കുമായിരുന്നു എന്നാണ് ജയസൂര്യ സംവൃതയെക്കുറിച്ച് പറഞ്ഞത്.   ‘സിനിമയില്‍ ഡാന്‍സ്, റൊമാൻസ് ഒക്കെ ചെയ്യുക എന്ന് പറയുന്നത് തന്നെ തനിക്ക് ടെന്‍ഷനാണ്. പ്രത്യേകിച്ചും രാജൂനോടൊപ്പം.

ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ്, റൊമാന്‍സ് ഒക്കെ ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഉറങ്ങില്ല. പ്രത്യേകിച്ചു രാജുവിനൊപ്പം ആണെങ്കില്‍ നല്ല ടെന്‍ഷനാണ്,  രാജു പലപ്പോഴും പൊട്ടിച്ചിരിക്കുമെന്നും അപ്പോള്‍ താന്‍ ടെന്‍ഷനാകുമെന്നും സംവൃത പറയുന്നു.   അത്തരം ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്നു തുടങ്ങുന്ന ഗാന ചിത്രീകരണം. ഇന്നും ആ ഗാനം തനിക്ക് ഒരു അത്ഭുതമാണ്. എങ്ങനെ അത് ചെയ്തു എന്ന് ഇപ്പൊഴും അറിയില്ല. തനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും. സംവൃത സുനില്‍ പറയുന്നു.

Leave a Reply

Your email address will not be published.