ജീൻസ് ധരിച്ചെന്നാരോപിച്ചു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി ! മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുമ്പോൾ….

വ്യക്തി സ്വാതന്ത്ര്യങ്ങളും വസ്ത്ര സ്വാതന്ത്ര്യങ്ങളുമെല്ലാം കടലാസുകളിലും കവല പ്രസംഗങ്ങളിലും മാത്രം  ഒതുങ്ങുന്ന ഇക്കാലത്ത് ജീൻസ് ധരിച്ചതിൻ്റെ  പേരിൽ പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവമാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിലെ ലക്നോവിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. വീട്ടിൽ ജീൻസ് ധരിച്ചതിന് 17 കാരിയായ പെൺകുട്ടിയെ മുത്തശ്ശനും അമ്മാവന്മാരും ചേർന്ന് കൊലപ്പെടുത്തുകയും മൃതദേഹം ദിയോറിയ ജില്ലയിലെ പത്താൻവ പാലത്തിൽ വച്ച് പുഴയിൽ തള്ളുന്നതിനിടെ പാലത്തിൻ്റെ  കൈവരിയിൽ തങ്ങുകയും ചെയ്തത് കണ്ട വഴിയാത്രക്കാരനാണ് സംഭവം പുറംലോകമറിയിച്ചത്.

ഇതിൻ്റെ  അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം കണ്ടെടുക്കുകയും മുത്തച്ഛനെയും മൃതദേഹം തള്ളാൻ കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറേയും  കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന അമ്മാവന്മാർ ഒളിവിൽ പോയിരിക്കുകയാണ്.

പെൺകുട്ടിയുടെ അച്ഛൻ പഞ്ചാബിലെ ലുധിയാനയിൽ ആണ് ജോലി ചെയ്യുന്നത്. പെൺകുട്ടി ഇവരുടെ കൂടെ കുറച്ചുകാലം പഞ്ചാബിൽ ആയിരുന്നു താമസം. പഞ്ചാബിൽ നിന്ന് നാട്ടിൽ വന്ന ശേഷം പെൺകുട്ടി വീട്ടിലും പരിസരങ്ങളിലും ജീൻസ് ധരിക്കൽ തുടരുകയായിരുന്നു. എന്നാൽ മുത്തച്ഛൻമാരും കൂടെയുള്ള ബന്ധുക്കളുമെല്ലാം പെൺകുട്ടിയെ  എതിർക്കുകയും ശകാരിക്കുകയും ചെയ്തെങ്കിലും ജീൻസ് ഒഴിവാക്കാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് നിരവധി തവണ വഴക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

പെൺകുട്ടിയുടെ വസ്ത്രധാരണത്തെ പറ്റി അമ്മാവൻ അരവിന്ദ് പെൺകുട്ടിയുടെ അമ്മയെ താക്കീത് നൽകുകയും ശകാരിക്കുകയും ചെയ്യുന്ന സമയത്ത് വീട്ടിലേക്ക് കയറി ചെന്ന പെൺകുട്ടി  അമ്മാവൻ്റെ  മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് അമ്മാവനും മുത്തച്ഛനും പെൺകുട്ടിയെ പിടിച്ചുതള്ളുകയും മതിലിലേക്ക് മറിഞ്ഞുവീണ പെൺകുട്ടി തല തകർന്നു രക്തം വാർന്ന് മരിക്കുകയുമായിരുന്നു. സംഭവശേഷം മൃതദേഹം പുഴയിൽ കൊണ്ടുപോയി തള്ളാൻ ഇവർ പദ്ധതി ഇടുകയായിരുന്നു. എന്നാൽ പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളവേ പാലത്തിൻ്റെ  കൈവരിയിൽ തങ്ങി നിൽക്കുകയും ചെയ്തു. വീണ്ടും പുഴയിലേക്ക് തള്ളിയിടാൻ ഒരുങ്ങവെ ഒരു വഴിയാത്രക്കാരൻ സംഭവം കാണുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്നുള്ള പോലീസിൻ്റെ  അന്വേഷണത്തിലാണ് കൊലപാതക കഥ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published.