“പണ്ട് എന്‍റെ രൂപം ഇങ്ങനെ അല്ലായിരുന്നു ഒടുവില്‍ മാമന്‍ എന്‍റെ പല്ലിടിച്ചു തെറിപ്പിച്ചു” ദുല്‍ഖര്‍ സല്‍മാന്‍ ആ കഥ പറയുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യുവാക്കളുടെ ഹരവുമാണ് ഇന്ന് ദുൽഖർ സൽമാൻ , കുഞ്ഞിക്ക എന്നു സ്നേഹത്തോടെ വിളിക്കുന്ന ദുൽഖർ ഇന്ത്യൻ സിനിമയിലാകമാനം അറിയപ്പെടുന്ന നടനാണ്. ഒട്ടുമിക്ക പ്രാദേശിക  ഭാഷകളിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ദുല്‍ഖര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവരുടെയും ഇഷ്ട കഥാപാത്രമായി മാറി.  ഒരു സൂപ്പര്‍ താരത്തിന്‍റെ മകന്‍ എന്നതിലുപരി  ഒരു മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് ദുല്‍ഖര്‍ മാറിക്കഴിഞ്ഞു. എന്നാൽ ഇന്ന് നമ്മള്‍ കാണുന്ന രൂപത്തിലേക്ക് രൂപം മാറ്റാന്‍ താന്‍  ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് തുറന്നു പറയുകയുണ്ടായി.   

ചെറുപ്പത്തിലുള്ള  തന്‍റെ രൂപം ഒരു ഭംഗിയും ഇല്ലാത്തത് ആയിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. തന്‍റേത്  പ്രത്യേകിച്ച് ഒരു  വൃത്തിയും ഇല്ലാത്ത  രൂപമായിരുന്നു.  മുഖത്തെ പ്രധാന വൃത്തികേട് ഒട്ടും ഷെയിപ്പ് ഇല്ലാത്ത പല്ല് ആയിരുന്നു. മുൻ നിരയിൽ തന്നെ ഒട്ടും യോജിക്കാതെ ഒരു പല്ല് പൊങ്ങി നിന്നിരുന്നു. അങ്ങനെയിരിക്കെ താനും മമാനും  ഇടികൂടി കളിക്കുമായിരുന്നതിനിടയില്‍  ഒരു ദിവസം മാമൻ്റെ  കൈ ഉയര്‍ന്നു നില്‍ക്കുന്ന പല്ലില്‍ കൊള്ളുകയും  ഇടിയുടെ ആഘാതത്തില്‍ അത് ഇളകി  മാറുകയും ചെയ്തു. മുഖമാകെ ചോര കൊണ്ട് നിറഞ്ഞെന്നും ദുല്‍ഖര്‍ ഓര്‍മിക്കുന്നു

വേദന ഉണ്ടായെങ്കിലും താന്‍ സന്തോഷവാനായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.  കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും ഒന്നു പോകണമെന്ന് വല്ലാതെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് മാമൻ്റെ കയ്യില്‍ നിന്നും ഇടി കിട്ടുന്നത്. 

പിന്നീട് ഒരുപാട് പണം ചിലവാക്കിയാണ്  പല്ലിൽ ക്ലിപ്പിട്ട് ശരിയാക്കിയത്.   പല്ല് ശരിയായപ്പോൾ തന്നെ മുഖത്തെ പകുതി വൃത്തികേട് മാറികിട്ടിയെന്നും തമാശ രൂപേണ അദ്ദേഹം പറഞ്ഞു. തന്‍റെ ചെറുപ്പത്തിൽ വൃത്തിയില്ലാത്ത മുഖം ഉള്ളതിന്‍റെ പേരില്‍ മനസ്സികമായി  ഒരുപാട് സമ്മര്‍ദം അനുഭവിച്ചിരുന്നു. എല്ലാവരും തന്നെ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് കാണുന്നത്. പിതാവിനെ  വച്ചാണ് തന്നെ എല്ലാവരും തരത്മ്യം ചെയ്യുന്നത്.   അത് തന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്, ലോകമറിയുന്ന ഒരു താരമായ തന്‍റെ അച്ഛനെ മനസ്സില്‍ കണ്ടാണ് തന്നെ എല്ലാവരും നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ തന്‍റെ മുഖത്തെ അഭംഗി തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. 

Leave a Reply

Your email address will not be published.