ഒരു കാമുകിക്ക് വേണ്ടി രണ്ടു കാമുകന്മാർ തമ്മിൽ തർക്കം; ഒടുവിൽ കുത്തിക്കൊല്ലൽ

സ്ത്രീക്കു വേണ്ടിയുള്ള യുദ്ധങ്ങളും തർക്കങ്ങളും പുരാണ കാലം മുതലേ ഉള്ളതാണ്. കാമുകിയുടെ  കാമുക സ്ഥാനത്തിന്റെ പേരിൽ ഇവിടെ നടന്നതും അതുതന്നെയാണ്. ഡൽഹിയിലാണ് ഇത്തരമൊരു ദാരുണ സംഭവം  നടന്നത്. യുവതിയുടെ കാമുകന്മാർ തമ്മിൽ തർക്കം മൂത്ത് ഒടുവിൽ കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. 18 വയസ്സുള്ള യുവാവിനെ 19 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞദിവസം പോലീസിനു ലഭിച്ച അജ്ഞാത മൃതദേഹത്തെ പറ്റിയുള്ള അന്വേഷണത്തിലാണ് ഇത്തരമൊരു സംഭവം പോലീസ് പുറത്തുകൊണ്ടുവരുന്നത്. ഡൽഹിയിലെ പങ്ക റോഡിലെ ഓവുചാലിൽ  നിന്നാണ് മൃതദേഹം ലഭിക്കുന്നത്. മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നതും സംഭവ കഥ പുറംലോകമറിയുന്നതും. ആകാശ് എന്ന 18 വയസ്സുകാരൻ ആണ് കൊല്ലപ്പെട്ടത്. മോഹിത് എന്ന 19 വയസ്സുകാരൻ ആണ് പ്രതിയെന്നും പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

ഒരേ പെൺകുട്ടിയുമായി ഇരുവരും ഇഷ്ടത്തിലായിരുന്നു ഇതിനെ ചൊല്ലി ധാരാളം വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതി മോഹിത് പോലീസിനോട് പറഞ്ഞു. കൊല നടക്കുന്നതിൻ്റെ  ദിവസങ്ങൾ മുമ്പ് കൊല്ലപ്പെട്ട ആകാശ് മോഹിതിനെ മർദ്ദിച്ചവശനാക്കിയിരുന്നു. ഇതിനു പ്രതികാരമായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസിനു ലഭിക്കുന്ന സൂചന. പ്രതികാരം ചെയ്യാനായി പ്രതി കത്തി കൈയിൽ സൂക്ഷിച്ചിരുന്നു എന്നും ആകാശിനെ നിഷ്ഠൂരം കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.